മലേഷ്യന്‍ സ്വദേശികള്‍ ജയില്‍ അന്തേവാസികളായി
ഹൈദരാബാദ്: ഇന്ത്യയിലെ ജയില്‍ ജീവിതം എങ്ങനെയെന്നറിയാന്‍ രണ്ട് മലേഷ്യന്‍ സ്വദേശികള്‍ തെലങ്കാനയിലെ ജയിലില്‍ അന്തേവാസികളായി. ജയില്‍ സൂപ്രണ്ടിന്റെ പ്രത്യേക അനുമതിയോടെയാണ് ദന്ത ഡോക്ടറായ കെന്നി നാഗ്, ഹോട്ടലുടമയായ കെല്‍വിന്‍ ഓങ് എന്നിവര്‍ തടവുകാരായത്. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇരുവരും സംസ്ഥാനത്ത് എത്തിയത്. ജയില്‍ അനുഭവം എങ്ങനെയായിരിക്കുമെന്ന് മനസിലാക്കാനായിരുന്നു ഇരുവരും തടവുകാരായത്. നേരത്തെ തന്നെ ജയില്‍ സൂപ്രണ്ട് സന്തോഷ് റായ്ക്ക് ഇരുവരും ഇ-മെയില്‍ വഴി തങ്ങളുടെ ആവശ്യം ചൂണ്ടിക്കാട്ടി സന്ദേശം അയച്ചിരുന്നു. രണ്ടുദിവസം ജയിലില്‍ താമസിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇന്ത്യയില്‍ ആദ്യമായിട്ടാണ് വരുന്നതെന്നും നേരിട്ട് ഹൈദരാബാദിലെത്തിയ തങ്ങള്‍ക്ക് രണ്ടു ദിവസം ജയിലില്‍ താമസിക്കണമെന്നത് ആഗ്രഹമായിരുന്നുവെന്നും ഇരുവരും പറഞ്ഞു. ജയിലിലെത്തിയ ഇവര്‍ക്ക് ജയില്‍ വേഷം നല്കി. തുടര്‍ന്ന് ഇവരെ ലോക്കപ്പിലടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."