അധികാരവികേന്ദ്രീകരണം ഫലപ്രദമാകാന്‍ സിവില്‍ സര്‍വീസ് സംതൃപ്തമാകണം: മന്ത്രി രാജു
കൊല്ലം: അധികാരവികേന്ദ്രീകരണം ഫലപ്രദമാകാന്‍ സംതൃപ്തമായ സിവില്‍സര്‍വീസ് വേണമെന്ന് വനംവകുപ്പ് മന്ത്രി കെ രാജു. അതിന് മതിയായ ജീവനക്കാരും ആവശ്യമായ തസ്തികകളും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി രൂപീകരണത്തിലും പദ്ധതി നിര്‍വ്വഹണത്തിലും ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചാല്‍ മാത്രമേ മെച്ചപ്പെട്ട തദ്ദേശഭരണം പ്രാവര്‍ത്തികമാകാനാവൂ.കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനം കൊല്ലം ജില്ലാബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിയും സ്വജനപക്ഷപാതവും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത് തടയാന്‍ ഉദ്യോഗസ്ഥര്‍ക്കാവും. ജനപ്രതിനിധികള്‍ തെറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അവരെ തിരുത്താനും നല്ല ഉദ്യോഗസ്ഥര്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ബി സരോജാക്ഷന്‍പിള്ള അധ്യക്ഷനായി. ജോയിന്റ്കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ജി മോട്ടിലാല്‍, സംസ്ഥാനസെക്രട്ടറി കെ.എ സമീന്‍ഷാ, ജില്ലാസെക്രട്ടറി എന്‍ കൃഷ്ണകുമാര്‍ എന്നിവര്‍ അഭിവാദ്യപ്രസംഗംനടത്തി.
സുഹൃത്‌സമ്മേളനം ജോയിന്റ്കൗണ്‍സില്‍ സംസ്ഥാനസെക്രട്ടേറിയറ്റ് അംഗം ദിലീപ് തമ്പി ഉദ്ഘാടനം ചെയ്തു. കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന വൈസ ്പ്രസിഡന്റ് ടി ഷൈലജ അധ്യക്ഷയായി. സര്‍വ്വീസില്‍ നിന്ന് വിരമിച്ച വി.ആര്‍ സാബു, കെ.പി സജീവ്, വി.ആര്‍ ജയകുമാര്‍, എ.എസ് വിജയന്‍, എസ് പ്രസാദ്, അഷ്‌റഫ്, ടി രഘുനാഥന്‍പിള്ള എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. സുകേശന്‍ ചൂലിക്കാട് ഉപഹാരസമര്‍പ്പണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."