കാബൂള്‍ സൈനിക അക്കാദമിയില്‍ ഭീകരാക്രമണം; 11 പേര് കൊല്ലപ്പെട്ടു ഐ.എസ് ഉത്തരവാദിത്തമേറ്റു
കാബൂള്‍: അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളിനെ വിടാതെ ഭീകരാക്രമണങ്ങള്‍. ഇന്നലെ കാബൂളിലെ സൈനിക അക്കാദമിയിലുണ്ടായ സ്ഫോടന പരമ്പരയില്‍ 11 പേര് കൊല്ലപ്പെട്ടു. എല്ലാവരും സൈനികരാണെന്നാണ് അഫ്ഗാന് വൃത്തങ്ങള്‍ നല്കുന്ന വിവരം. മറ്റ് 16 സൈനികര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. നാലു ഭീകരരെ സൈന്യം വധിച്ചതായും റിപ്പോര്‍ട്ടുണ്ട്.
നഗരത്തിലെ മാര്‍ഷല്‍ ഫഹീം നാഷനല്‍ ഡിഫന്‍സ് യൂനിവേഴ്സിറ്റി എന്ന പേരില്‍ അറിയപ്പെടുന്ന സൈനിക അക്കാദമിക്കുള്ളില്‍ ആണു സംഭവം. പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് ആദ്യമായി സ്ഫോടനമുണ്ടായത്. ഇതിനു തുടര്‍ച്ചയായി ഒരു മണിക്കൂര്‍ നേരം വീണ്ടും സ്ഫോടനം ആവര്‍ത്തിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അതേതസമയം, സംഭവം ഭീകരാക്രമണം ആണോ സൈനിക ക്യാംപിലെ എന്തെങ്കിലും പ്രശ്നങ്ങളാണോ അപകടകാരണമെന്നു വ്യക്തമല്ല. രണ്ട് ആഴ്ചയ്ക്കിടെ നഗരത്തില്‍ താലിബാന്റെ നേതൃത്വത്തില്‍ വന്‍ ചാവേര്‍ ആക്രമണങ്ങള്‍ ഉണ്ടായതിനാല്‍ ഇതും ഭീകരാക്രമണം ആകുമെന്നാണ് പൊലിസ് സംശയിക്കുന്നത്.
രണ്ട് ആഴ്ചയ്ക്കിടെ നഗരത്തിലുണ്ടാകുന്ന മൂന്നാമത്തെ വലിയ ആക്രമണമാണിത്. ശനിയാഴ്ച കാബൂളിലെ നയതന്ത്ര മേഖലയിലുണ്ടായ താലിബാന് ആക്രമണത്തില്‍ 103 പേര് കൊല്ലപ്പെടുകയും 250ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച നഗരത്തിലെ തന്നെ ആഡംബര ഹോട്ടലിലുണ്ടായ മറ്റൊരു താലിബാന് ആക്രമണത്തില്‍ വിദേശികള്‍ അടക്കം 22 പേര് കൊല്ലപ്പെടുകയും ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു വിവിധ രാജ്യങ്ങളുടെ എംബസികളും സര്‍ക്കാര്‍ കാര്യാലയങ്ങളും അടക്കം സ്ഥിതി ചെയ്യുന്ന നയതന്ത്ര മേഖലയില്‍ താലിബാന് ഭീകരര്‍ ആക്രമണം നടത്തിയത്. ഇവിടെ മേഖലയിലേക്കുള്ള ചെക്ക്പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച ആംബുലന്‍സ് ഇടിച്ചുകയറ്റുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഭീകരാക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ മാസം മറ്റ് ആക്രമണങ്ങളിലായി 176 പേരുടെ ജീവനും പൊലിഞ്ഞു. കഴിഞ്ഞ മെയില്‍ കാബൂളിലെ ഇതേ നയതന്ത്രമേഖലയില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ 150 പേരും കൊല്ലപ്പെട്ടിരുന്നു.കാബൂള്‍: അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളിനെ വിടാതെ ഭീകരാക്രമണങ്ങള്‍. ഇന്നലെ കാബൂളിലെ സൈനിക അക്കാദമിയിലുണ്ടായ സ്ഫോടന പരമ്പരയില്‍ 11 പേര് കൊല്ലപ്പെട്ടു. എല്ലാവരും സൈനികരാണെന്നാണ് അഫ്ഗാന് വൃത്തങ്ങള്‍ നല്കുന്ന വിവരം. മറ്റ് 16 സൈനികര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. നാലു ഭീകരരെ സൈന്യം വധിച്ചതായും റിപ്പോര്‍ട്ടുണ്ട്.
നഗരത്തിലെ മാര്‍ഷല്‍ ഫഹീം നാഷനല്‍ ഡിഫന്‍സ് യൂനിവേഴ്സിറ്റി എന്ന പേരില്‍ അറിയപ്പെടുന്ന സൈനിക അക്കാദമിക്കുള്ളില്‍ ആണു സംഭവം. പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണ് ആദ്യമായി സ്ഫോടനമുണ്ടായത്. ഇതിനു തുടര്‍ച്ചയായി ഒരു മണിക്കൂര്‍ നേരം വീണ്ടും സ്ഫോടനം ആവര്‍ത്തിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അതേതസമയം, സംഭവം ഭീകരാക്രമണം ആണോ സൈനിക ക്യാംപിലെ എന്തെങ്കിലും പ്രശ്നങ്ങളാണോ അപകടകാരണമെന്നു വ്യക്തമല്ല. രണ്ട് ആഴ്ചയ്ക്കിടെ നഗരത്തില്‍ താലിബാന്റെ നേതൃത്വത്തില്‍ വന്‍ ചാവേര്‍ ആക്രമണങ്ങള്‍ ഉണ്ടായതിനാല്‍ ഇതും ഭീകരാക്രമണം ആകുമെന്നാണ് പൊലിസ് സംശയിക്കുന്നത്.
രണ്ട് ആഴ്ചയ്ക്കിടെ നഗരത്തിലുണ്ടാകുന്ന മൂന്നാമത്തെ വലിയ ആക്രമണമാണിത്. ശനിയാഴ്ച കാബൂളിലെ നയതന്ത്ര മേഖലയിലുണ്ടായ താലിബാന് ആക്രമണത്തില്‍ 103 പേര് കൊല്ലപ്പെടുകയും 250ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച നഗരത്തിലെ തന്നെ ആഡംബര ഹോട്ടലിലുണ്ടായ മറ്റൊരു താലിബാന് ആക്രമണത്തില്‍ വിദേശികള്‍ അടക്കം 22 പേര് കൊല്ലപ്പെടുകയും ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു വിവിധ രാജ്യങ്ങളുടെ എംബസികളും സര്‍ക്കാര്‍ കാര്യാലയങ്ങളും അടക്കം സ്ഥിതി ചെയ്യുന്ന നയതന്ത്ര മേഖലയില്‍ താലിബാന് ഭീകരര്‍ ആക്രമണം നടത്തിയത്. ഇവിടെ മേഖലയിലേക്കുള്ള ചെക്ക്പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച ആംബുലന്‍സ് ഇടിച്ചുകയറ്റുകയായിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഭീകരാക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ മാസം മറ്റ് ആക്രമണങ്ങളിലായി 176 പേരുടെ ജീവനും പൊലിഞ്ഞു. കഴിഞ്ഞ മെയില്‍ കാബൂളിലെ ഇതേ നയതന്ത്രമേഖലയില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ 150 പേരും കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."