സാമ്പത്തിക ഇടനാഴി: ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാമെന്ന് ചൈന
ബെയ്ജിങ്: ചൈന-പാകിസ്താന് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് ചൈനീസ് വൃത്തങ്ങള്‍. പാക് അധിനിവിഷ്ട കശ്മിര് വഴി കടന്നുപോകുന്ന പദ്ധതിയെ സംബന്ധിച്ചുള്ള ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കാനായി ചര്‍ച്ചയാകാമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുയ ചുന്‍യിങ് പറഞ്ഞു.
'സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് ചൈന തങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. ഇന്ത്യയും ചൈനയും തമ്മില്‍ നിരവധി വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലെയും പൊതുതാല്പര്യത്തിനു വിരുദ്ധമാവാത്ത വിധത്തില്‍ പരിഹാരം കണ്ടെത്തനായി ചര്‍ച്ചയ്ക്കു തയാറാണ് '-ഹുയ ചുന്‍യിങ് പറഞ്ഞു.
സാമ്പത്തിക ഇടനാഴി കേവലം സാമ്പത്തിക പദ്ധതിയാണ്. മൂന്നാമതൊരു കക്ഷിയെ ലക്ഷ്യമിട്ടുള്ള പദ്ധതിയല്ല. ഏതെങ്കിലും ഒരു ഭാഗത്തുനിന്നായി പ്രശ്നത്തിനു പരിഹാരം സാധ്യമല്ലെന്നും ഇന്ത്യയും ഇതിനായി മുന്നിട്ടിറങ്ങണമെന്നും ഹുയ ചുന്‍യിങ് പറഞ്ഞു.
ചൈന-പാകിസ്താന് സാമ്പത്തിക ഇടനാഴിക്കായി 50 ബില്യന്‍ ഡോളറാണ് ചൈന മുടക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവൃത്തികള്‍ പാകിസ്താനില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."