HOME
DETAILS
MAL
ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ കൂട്ടയോട്ടം
backup
May 29 2016 | 21:05 PM
അഞ്ചാലുംമൂട്: വ്യായാമം ചെയ്യൂ ജീവിത ശൈലി രോഗങ്ങള്‍ ഒഴിവാക്കൂ എന്ന സന്ദേശവുമായി തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം നടത്തി.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം. സുന്ദരേശന് പിള്ള കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തു.
കടവൂര്‍ സെന്റ് ജോര്‍ജ് യൂ.പി.സ്കൂള്‍ പ്രഥമാധ്യാപിക മേഴ്സി ഡിക്രൂസ്, എസ്.എസ്.ഒ സെക്രട്ടറി സെബാസ്റ്റ്യന്‍ ലോനപ്പന്, ഡോ. എ.കെ അഞ്ചനദേവി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ആര് ബാലഗോപാല്‍, ജൂനിയര്‍ എച്ച്.ഐ വിജീഷ്, രാജേഷ്, പ്രതിഭ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കടവൂര്‍ സെന്റ് ജോര്‍ജ് യൂ.പി. സ്കൂളില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം വെങ്കെക്കര വഴി സ്കൂളില്‍ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."