ശുചീകരണ പ്രവര്‍ത്തനം പാളി; ജില്ല പനിക്കിടക്കയില്‍
കൊല്ലം: മഴക്കാല പൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പാളിയതോടെ ജില്ല പനിക്കിടക്കയിലായി. ജില്ലയുടെ കിഴക്കന്‍ മേഖലകളിലെ അഞ്ചല്‍, പുനലൂര്‍,ആര്യങ്കാവ് പ്രദേശങ്ങളില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുകയാണ്.
കഴിഞ്ഞ ദിവസം വരെ നൂറ്റി മുപ്പതോളം പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പത്തനാപുരത്ത് കരിമ്പനിയുടെ ഭീതി ഒഴിയുന്നതിന് മുമ്പാണ് ഡെങ്കി പടര്‍ന്നു പിടിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ചിക്കന്‍പോക്സും മഞ്ഞപ്പിത്തവും പടര്‍ന്നു പിടിക്കുന്നുണ്ട്.
പനി നിയന്ത്രണവിധേയമാണന്നു ആരോഗ്യവകുപ്പ് അധികൃതര്‍ പറയുമ്പോഴും കൂടുതലാളുകള്‍ രോഗബാധിതരാവുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. മുപ്പതിലേറെ ആളുകള്‍ക്കു കഴിഞ്ഞ ഒരു മാസത്തിനിടെ മഞ്ഞപ്പിത്ത ബാധിതരായി ചികിത്സ തേടിയിട്ടുണ്ടെന്ന് അരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ജില്ലയില്‍ ചിക്കന്‍പോക്സും ബാധിതരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
മഴക്കാല പൂര്‍വ ശുചീകരണത്തില്‍ വന്ന പിഴവാണ് പകര്‍ച്ചവ്യാധി പടരാനിടയാക്കിയതെന്ന് ആക്ഷേപമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പായിരുന്നതിനാല്‍ ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധചെലുത്തിയില്ലന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതുമൂലം ഫോഗിങ് ഉള്‍പ്പടെയുള്ള പ്രാഥമിക കാര്യങ്ങള്‍ പോലും പലയിടങ്ങളിലും നടന്നിട്ടില്ല. പനി പടരുന്ന സാഹചര്യത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വേണ്ടത്ര മരുന്നുകള്‍ ഇല്ലെന്നും പരാതിയുണ്ട്.
പല സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടര്‍മാരുടെ കുറവും ചികിത്സയെ ബാധിച്ചി
ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."