അങ്കണവാടി ജീവനക്കാര്‍ക്ക് കുടിശ്ശിക തുക സര്‍ക്കാര്‍ നല്‍കും
തിരുവനന്തപുരം: അങ്കണവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം തുകയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പദ്ധതി പ്രകാരം നല്‍കുന്ന 1000 രൂപ ഒഴികെയുള്ള മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കുന്നതാണെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
ഇതനുസരിച്ച് വര്‍ധിപ്പിച്ച ഓണറേറിയം തുകയില്‍ 2017 ഏപ്രില്‍ 10 മുതലുള്ള കുടിശ്ശിക സഹിതം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. അങ്കണവാടി വര്‍ക്കറുടെ ഓണറേറിയം 10,000 രൂപയായും ഹെല്‍പ്പര്‍മാരുടേത് 7,000 രൂപയായും 2016 ഫെബ്രുവരിയില്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിനാവശ്യമായ തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫïില്‍ നിന്ന് നല്‍കുന്നതിന് ഉത്തരവായിരുന്നു. എന്നാല്‍ ഈ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലഭ്യമല്ലാത്തതിനാല്‍ വര്‍ധനവ് നടപ്പാക്കാന്‍ സാധിച്ചില്ല.
ഇതോടെ 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ അധിക വിഹിതം വഹിക്കുന്നതിന് തീരുമാനിക്കുകയായിരുന്നു.
അതനുസരിച്ച് ഈ സാമ്പത്തിക വര്‍ഷം 358.97 കോടി രൂപയ്ക്ക് പുറമെ 64.85 കോടിരൂപ കൂടി ഇതിനായി അനുവദിച്ചതായി മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."