യൂത്ത് ലീഗ് സംവരണ സമരം തുടങ്ങി
തിരുവനന്തപുരം: സംവരണം അട്ടിമറിക്കുന്നതില്‍ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും നയം ഒന്നാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ സംവരണത്തില്‍ വെള്ളം ചേര്‍ക്കുമ്പോള്‍ കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ സാമ്പത്തിക സംവരണത്തിനായി വാദിക്കുകയാണ്.
സംവരണ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച 24 മണിക്കൂര്‍ സംവരണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി.
യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ലത്തീന്‍ അതിരൂപതാ അസിസ്റ്റന്റ് ബിഷപ്പ് ഫാദര്‍ യൂജിന്‍ പെരേര, കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്, വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്, ഡോ.എം. ശാര്‍ങധരന്‍, കേരള വണിക വൈശ്യ സംഘം പ്രസിഡന്റ് കുട്ടപ്പന് ചെട്ടിയാര്‍, മോഹന്‍ശങ്കര്‍, താജുദ്ദീന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."