ഡോ. മാക്സ്വെല് നൊറോണയുടെ കബറടക്കം ഇന്ന്
കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി അന്തരിച്ച കോഴിക്കോട് രൂപത മുന്‍ ബിഷപ് ഡോ. മാക്സ്വെല് വലെന്റയിന്‍ നൊറോണ (93) യുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഞായറാഴ്ച രാത്രി 11.20 ഓടെ വെള്ളിമാട്കുന്നിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ വെള്ളിമാട്കുന്ന് നിര്‍മല ആശുപത്രി ചാപ്പലില്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി നടത്തി.
തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം ദേവമാത കത്തീഡ്രലില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം 3.30 ന് ദേവമാതാ കത്തീഡ്രലിലാണ് കബറടക്ക ചടങ്ങുകള്‍ നടക്കുക. രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്നു ഡോ. മാക്സ്വെല് നൊറോണ. രൂപതയുടെ നാലാമത്തെ ബിഷപ്പായിരുന്ന അദ്ദേഹം 1980 മുതല്‍ 2002 വരെ 22 വര്‍ഷം ആ ചുമതല വഹിച്ചു.
ആംബ്രോസ് - ജെസി ദമ്പതികളുടെ മകനായി കായംകുളത്ത് 1926 ഫെബ്രുവരി 14 ന് ജനിച്ച അദ്ദേഹത്തിന്റെ കുടുംബം മലബാറിലേക്ക് കുടിയേറുകയായിരുന്നു. 2002 ല്‍ വിരമിച്ച അദ്ദേഹം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."