HOME
DETAILS
MAL
സമസ്ത ആദര്‍ശ പ്രചാരണ കാംപയിന്: ശില്പശാല ഫെബ്രു. 3ന്
backup
January 30 2018 | 03:01 AM
ചേളാരി: 2018 ജനുവരി മുതല്‍ മെയ് വരെ ആചരിക്കുന്ന സമസ്ത ആദര്‍ശ പ്രചാരണ കാംപയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഭാഷക ശില്പശാല ഫെബ്രു. 3ന് രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ട 200 പ്രഭാഷകരാണ് ശില്പശാലയില് പങ്കെടുക്കുക. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഏകോപന സമിതി കണ്‍വീനര്‍ എം. ടി.അബ്ദുല്ല മുസ്ലിയാര് ഉദ്ഘാടനം ചെയ്യും.
പ്രമുഖ പണ്ഡിതര്‍ ക്യാംപിനു നേതൃത്വം നല്‍കും. തെരഞ്ഞെടുക്കപ്പെട്ട പ്രഭാഷകര്‍ രാവിലെ 10 മണിക്ക് മുന്‍പായി ചേളാരി സമസ്താലയത്തില്‍ എത്തിച്ചേരണമെന്ന് കണ്‍വീനര്‍ സത്താര്‍ പന്തല്ലൂര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."