HOME
DETAILS
MAL
അഷ്ടമുടി, പ്രാക്കുളം സര്‍വിസുകള്‍ നിര്‍ത്തിയത് പ്രതിഷേധാര്‍ഹം
backup
February 12 2017 | 04:02 AM
കൊല്ലം: കെ.എസ്.ആര്.ടി.സിയുടെ അഷ്ടമുടി, പ്രാക്കുളം ബസ് സര്‍വിസുകള്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തിവച്ചത് ജനദ്രോഹപരമാണെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി പ്രസ്താവനയില്‍ പറഞ്ഞു. ലാഭകരമായി ഓടികൊണ്ടിരുന്ന സര്‍വിസുകള്‍ സ്വകാര്യ ബസ് ഉടമകളുടെ സൗകര്യത്തിനുവേണ്ടി റദ്ദു ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണ്. കെ.എസ്.ആര്.ടി.സിയുടെ പുനരുദ്ധാരണത്തിന്റെ പേരില്‍ ജനങ്ങളുടെ ഗതാഗത സൗകര്യം പൂര്‍ണമായും നിഷേധിക്കുന്ന നിലപാടാണ് ബന്ധപ്പെട്ടവര്‍ കൈക്കൊള്ളുന്നത്. ലാഭകരമല്ലാത്ത സര്‍വിസുകള്‍ റദ്ദു ചെയ്യുന്നതിന്റെ മറവില്‍ യാത്രാക്കാരുള്ള റൂട്ടുകള്‍ റദ്ദു ചെയ്ത് ജനങ്ങളെ ദുരിതത്തിലാക്കുന്ന നടപടി ന്യായീകരിക്കാന്‍ കഴിയില്ലെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."