കെ.എസ്.ആര്.ടി.സി പെന്ഷന് നല്‍കിയേ തീരുവെന്ന് ഹൈക്കോടതി
കൊച്ചി:വിരമിച്ച ജീവനക്കാര്‍ക്ക് കെ.എസ്.ആര്.ടി.സി പെന്ഷന് നല്‍കിയേ തീരുവെന്ന് ഹൈക്കോടതി ഉത്തരവ്. വിരമിച്ച തൊഴിലാളികളുടെ അവകാശമാണ് പെന്ഷന്. അത് നിരാകരിക്കാനോ അനന്തമായി നീട്ടാനോ കെ.എസ്.ആര്.ടി.സിയ്ക്ക് അവകാശമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കെ.എസ്.ആര്.ടി.സിയില്‍ നിന്നും വിരമിച്ചവരുടെ ഹരജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഹരജി പരിഗണിക്കുന്ന വേളയില്‍ സംസ്ഥാന സര്‍ക്കാരും കെ.എസ്.ആര്.ടി.സിയും വെവ്വേറെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സാമ്പത്തിക ബാധ്യതയാണ് കെ.എസ്.ആര്.ടി.സി കാരണമായി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.
അതേസമയം, സാമ്പത്തിക പ്രതിസന്ധി പെന്ഷന് നല്കാതിരിക്കുന്നതിനുള്ള കാരണമെല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സേവനകാലത്ത് രക്തവും വിയര്‍പ്പും ഒഴുക്കിയവരാണ് പെന്‍ഷന്‍കാരെന്നും ഹൈക്കോടതി പറഞ്ഞു.
കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്കുവേണ്ടി ട്രഷറി അക്കൗണ്ട് വേണമെന്ന് 2002ല്‍ കോടതി ഉത്തരവിട്ടിരുന്നതാണ്. ഇത് നടപ്പിലാക്കുകയായിരുന്നെങ്കില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകില്ലായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."