HOME
DETAILS
MAL
അതിര്‍ത്തി വനമേഖലയില്‍ ഷോക്കേറ്റ് പിടിയാന ചെരിഞ്ഞു
backup
May 29 2016 | 21:05 PM
കട്ടപ്പന: വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് അതിര്‍ത്തി വനമേഖലയില്‍ പിടിയാന ചെരിഞ്ഞു. തമിഴ്‌നാട് വനമേഖലയിലെ വെട്ടുകാട് ഭാഗത്ത് വനത്തിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയില്‍ നിന്നാണ് ഷോക്കേറ്റത്. ചെരിഞ്ഞ പിടിയാനക്ക് 15 വയസ് പ്രായം വരും. ഈ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായിരുന്നു. ദിവസവും കൃഷിയിടങ്ങളില്‍ എത്തുന്ന ആനകള്‍ വന്‍ നാശമാണ് വരുത്തുന്നത്. വൈദ്യുതി വേലി സ്ഥാപിച്ച കൃഷിയിടത്തിന്റെ ഉടമ രാജേന്ദ്രനെതിരെ വനപാലകര്‍ കേസെടുത്തു. പ്രതി ഒളവിലാണ്. കാട്ടാനയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് സംസ്‌ക്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."