HOME
DETAILS
MAL
ഇറാഖില്‍ മാര്‍ച്ചില്‍ സംഘര്‍ഷം; ഏഴുമരണം, മുന്നൂറു പേര്‍ക്ക് പരുക്ക്
backup
February 12 2017 | 04:02 AM
ബാഗ്ദാദ്: തെരഞ്ഞെടുപ്പ് പരിഷ്കരണം ആവശ്യപ്പെട്ട് ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നടന്ന റാലിക്കിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ രണ്ടു പൊലിസുകാരടക്കം ഏഴുപേര്‍ മരിച്ചു. മുന്നൂറിലേറെ ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പ്രതിഷേധക്കാര്‍ക്കു നേരെ പൊലിസ് കണ്ണീര് വാതകം പ്രയോഗിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും കമ്മീഷന് അംഗങ്ങളെ മാറ്റണമെന്നുമാവശ്യപ്പെട്ടായിരുന്നു റാലി. എംബസികളും സര്‍ക്കാര്‍ സ്ഥാപനങ്ങളുള്പെടുന്ന ഗ്രീന്‍സോണിനു സമീപമാണ് പ്രക്ഷോഭകര്‍ തടിച്ചു കൂടിയിരുന്നത്. പ്രക്ഷോഭകര്‍ സ്ഥാപനങ്ങള്‍ക്കു നേരെ നീങ്ങിയതിനെ തുടര്‍ന്ന് പൊലിസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."