കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
അധ്യാപകര്‍ നിവേദനം നല്‍കി
മൂവാറ്റുപുഴ: ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ തസ്തിക സൃഷ്ടിച്ച് സ്ഥിരനിയമനാംഗീകാരം നല്‍കുവാന്‍ സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തുന്നതിന് വേണ്ട ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ എല്‍ദോ എബ്രഹാം എം.എല്‍.എക്ക് നിവേദനം നല്‍കി.
2014 മുതല്‍ 2016 വരെ പുതുതായി അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ജോലിചെയ്യുന്ന അധ്യാപകര്‍ക്ക് ജോലി സ്ഥിരതയും ശമ്പളവും ലഭിക്കാന്‍ ഇടപെടണമെന്നാവശ്യട്ടാണ് നിവേദനം നല്‍കിയത്. പുതുതായി സര്‍ക്കാര്‍ അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ തസ്തിക സൃഷ്ടിക്കലിനും നിയമന അംഗീകാരം നല്‍കുന്നതും വൈകുന്നതിനാല്‍ ഈ മേഖലയിലുള്ള നൂറുകണക്കിന് അധ്യാപകര്‍ ദുരിതത്തിലാണ്.
നിയമന അംഗീകാരം വൈകുന്നതിനാല്‍ പലര്‍ക്കും ജോലിയില്‍ പ്രവേശിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി കഴിഞ്ഞ് പോകുകയും ഇത് മൂലം ജോലിയും അവസരവും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്.
ഇതിന് പരിഹാരം കാണാന്‍ സ്ഥിര അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുന്നതിന് ആവശ്യമായ തുക ഈ വരുന്ന സംസ്ഥാന ബഡ്ജറ്റില്‍ വകയിരുത്തി അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.
അന്വേഷിക്കണം
പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിലെ പാത്തിത്തോട് നവീകരണത്തിനായി നാല് ലക്ഷം രൂപ കേന്ദ്ര വിഹിതം വകയിരുത്തിയ വിവരം മറച്ച് വച്ച് വാര്‍ഡംഗം ഷംസുദ്ദീന്‍ മണ്ണും, മണലും വാരി മറിച്ച് വിറ്റതിനെ കുറിച്ച് അന്വേഷിക്കണമെന്ന് വെങ്ങോല പഞ്ചായത്ത് കമ്മിറ്റിയില്‍ യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ട പ്രകാരം അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉള്‍പ്പടെ എട്ടംഗ ഉപസമിതിയെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തതായി വൈസ് പ്രസിഡന്റ് പി.എ. മുക്താര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."