നിര്‍ഭയ കൂട്ട ബലാത്സംഗത്തിന് കാരണം അവള്‍ തന്നെ- വിവാദ പരാമര്‍ശവുമായി അധ്യാപിക
റായ്പൂര്‍: രാജ്യത്തെ മുഴുവന്‍ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗത്തിന്റെ ഉത്തരവാദി പെണ്‍കുട്ടിതന്നെയെന്ന അധ്യാപികയുടെ പരാമര്‍ശം വിവാദമാവുന്നു. കൗണ്‍സലിങ് ക്ലാസിനിടെ വസ്ത്രധാരണത്തെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്ക്കരിക്കുന്നതിനിടെയാണ് പരാമര്‍ശം.
സ്ത്രീകളുടെ വസ്ത്രധാരണവും ലിപ്സ്റ്റിക്ക് ഉപയോഗവുമാണ് പീഡന കേസുകള്‍ക്ക് കാരണമെന്ന് അധ്യാപിക വിശദീകരിച്ചു. ഡല്‍ഹിയില്‍ നിര്‍ഭയ അതിദാരുണമായി കൊല്ലപ്പെടാന്‍ കാരണവും ഇതുതന്നെയെന്നും അവര്‍ വിദ്യാര്‍ഥികളോട് പറഞ്ഞു. റായ്പൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ സ്‌നേഹലത ശങ്കര്‍ എന്ന അധ്യാപികയാണ് വിവാദപരമായ പരാമര്‍ശം നടത്തിയത്. ടൈംസ് ഓഫ് ഇന്ത്യയുടേതാണ് റിപ്പോര്‍ട്ട്.
കാണാന്‍ കൊള്ളാവുന്ന മുഖമില്ലാത്ത പെണ്‍കുട്ടികളാണ് ശരീരപ്രദര്‍ശനം നടത്തുന്നതെന്നും അധ്യാപിക പറയുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് നാണമില്ലാതെയായിരിക്കുന്നുവെന്നും എന്തിനാണ് ഭര്‍ത്താവല്ലാത്ത ഒരു പുരുഷന്റെ കൂടെ നിര്‍ഭയ ബസില്‍ സഞ്ചരിച്ചതെന്നും അധ്യാപിക ചോദിക്കുന്നു. നിര്‍ഭയയുടെ മരണത്തിന് കാരണം അവരുടെ അമ്മയുടെ ശ്രദ്ധകുറവാണെന്ന് വാദിക്കുന്ന അധ്യാപിക ഇങ്ങനെയൊക്കെ ചെയ്യുന്ന സ്ത്രീകള്‍ ശപിക്കപ്പെട്ടവരാണെന്നും പറയുന്നു.
അധ്യാപിക നടത്തിയ കൗണ്‍സിലങ് ക്ലാസ് ചില പെണ്‍കുട്ടികള്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.
അധ്യാപികയുടെ പരാമര്‍ശത്തില്‍ ചില വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പല്‍ക്ക് പരാതി നല്‍കിയിരുന്നു. കൂടാതെ നിര്‍ഭയയുടെ മാതാപിതാക്കളും പരാതിയുമായി പ്രിന്‍സിപ്പലിനെ സമീപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."