കഞ്ചാവ് കടത്ത്: മുന്‍ സി.ഐ.എസ്.എഫ് ജവാന് 10 വര്‍ഷം തടവും അരലക്ഷം പിഴയും
തൊടുപുഴ: കമ്പത്തുനിന്നും രണ്ട് കിലോ കഞ്ചാവ് കോട്ടയത്തേക്ക് കടത്താന്‍ശ്രമിച്ച കേസില്‍ പിടിയിലായ മുന്‍ സി. ഐ. എസ്. എഫ് ജവാനെ പത്ത് വര്‍ഷം കഠിനതടവിനും അര ലക്ഷം രൂപ പിഴയടക്കാനും തൊടുപുഴ എന്‍. ഡി. പി. എസ് പ്രത്യേക കോടതി ശിക്ഷിച്ചു. തമിഴ്‌നാട് കമ്പം സ്വദേശി സതീഷ്‌കുമാറി(25)നെയാണ് പ്രത്യേക കോടതി ജഡ്ജി എസ് ഷാജഹാന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം.
2013 ഓഗസ്റ്റ് 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുണ്ടക്കയം ബസ്സ്റ്റാന്‍ഡ് ഭാഗത്ത് നിന്ന് കോട്ടയം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനാര്‍ക്കോട്ടിക് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസും സംഘവും പ്രതിയുടെ കൈവശമിരുന്ന പ്ലാസ്റ്റിക് ബാഗില്‍ നിന്ന് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി മജിസ്‌ട്രേട്ടിന് മുമ്പില്‍ ഹാജരാക്കിയ പ്രതിയെ പൊന്‍കുന്നം സബ്ജയിലിലേക്ക് റിമാന്റ് ചെയ്ത് ജയില്‍ കവാടത്തിലെത്തിയപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് മുടിയും താടിയും വടിച്ച് വേഷംമാറി ചങ്ങനാശ്ശേരി വഴി തിരുവല്ലയില്‍ എത്തി. കഞ്ചാവ് വില്‍പ്പനക്കാരെ കേന്ദ്രീകരിച്ച് എക്‌സൈസ് സംഘം നടത്തിയ തീവ്രമായ അന്വേഷണത്തില്‍ പന്ത്രണ്ട് മണിക്കുറിനുശേഷം പ്രതിയെ വീണ്ടും പിടികൂടുകയായിരുന്നു. കോട്ടയം. ചങ്ങനാശ്ശേരി, തിരുവല്ല പ്രദേശങ്ങളില്‍ കഞ്ചാവ് മൊത്തമായി വിതരണം ചെയ്തിരുന്നത് ബി.ബി.എ ബിരുദധാരിയായ സതീഷ്‌കുമാറായിരുന്നു.
സി. ഐ. എസ്. എഫ് സേനാംഗമായിരിക്കെ മയക്കുമരുന്നു മാഫിയയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു സര്‍വീസില്‍നിന്നു പിരിച്ചുവിട്ടിരുന്നു. പിന്നീട് ഇയാള്‍ തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്കു കഞ്ചാവും ഹാഷിഷ് ഓയിലും കടത്തുന്ന സംഘവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മിനു വര്‍ഗീസ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ പി എച്ച് ഹനീഫ റാവുത്തര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."