പണമിടപാട്: ബിനോയ് കോടിയേരിയ്ക്ക് ദുബൈ കമ്പനിയുടെ അന്ത്യശാസനം
ന്യൂഡല്‍ഹി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയ്ക്കെതിരായ പണമിടപാടുകേസില്‍ അന്ത്യശാസനവുമായി ദുബൈ കമ്പനി. ഫെബ്രുവരി അഞ്ചിനകം പണമിടപാട് ഒത്തുതീര്‍പ്പാക്കണമെന്നും അല്ലാത്തപക്ഷം വാര്‍ത്താ സമ്മേളനം നടത്തി എല്ലാ വിവരങ്ങളും പുറത്തുവിടുമെന്നും കമ്പനി മുന്നറിയിപ്പ് നല്കി.
കോടതിയില്‍ പണം അടച്ച് കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് ബിനോയ് പറഞ്ഞതിന് പിന്നാലെയാണ് കമ്പനി അന്ത്യശാസനവുമായി രംഗത്തുവന്നത്.
അതിനിടെ, പരാതിക്കാരനായ യു.എ.ഇ പൗരന് ജാസ് ടൂറിസം മാനേജിങ് ഡയറക്ടര്‍ ഹസന് ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി ഇന്ത്യയിലെത്തി. ഡല്‍ഹിയിലാണ് മര്‍സൂഖി ഉള്ളതെന്നാണ് വിവരം. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ മര്‍സൂഖിയുടെ അഭിഭാഷകന് മധ്യസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. വിഷയം ധരിപ്പിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയും വാര്‍ത്താസമ്മേളനം നടത്താനായി തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ ഇനുമതിയും കമ്പനി അധികൃതര്‍ തേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."