കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
ചേരുവാര ഉത്സവ ഭാരവാഹികള്‍
ചേര്‍ത്തല: കണ്ടമംഗലം ശ്രീരാജരാജേശ്വരി മഹാദേവീക്ഷേത്രത്തിലെ തെക്ക് ചേരുവാര ഉത്സവം മാര്‍ച്ച് 31നും വടക്ക് ചേരുവാര ഉത്സവം ഏപ്രില്‍ ഒന്നിനും നടക്കും.
തെക്കുചേരുവാര ഉത്സവ ഭാരവാഹികളായി കെ.പി ആഘോഷ് കുമാര്‍ (പ്രസിഡന്റ്), ബി.മനോഹരന്‍ (സെക്രട്ടറി), എന്‍.സാജന്‍ (ഖജാന്‍ജി) എന്നിവരേയും വടക്ക് ചേരുവാര ഉത്സവ കമ്മറ്റി ഭാരവാഹികളായി പ്രദീപ് കുമാര്‍ (പ്രസിഡന്റ്), എന്‍.എന്‍ സജിമോന്‍ (സെക്രട്ടറി), പി.പ്രസാദ് (ഖജാന്‍ജി) എന്നിവരേയും തെരെഞ്ഞെടുത്തു.
ഉത്സവകമ്മറ്റി പൊതുയോഗത്തില്‍ ദേവസ്വം പ്രസിഡന്റ് പി.ഡി ഗഗാറിന്‍ അധ്യക്ഷത വഹിച്ചു.
രക്താദാനം
നടത്തും
കുട്ടനാട്: കേബിള്‍ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷന് മുന്നോടിയായി കുട്ടനാട് മേഖല കമ്മിറ്റിയുടെ കീഴിലെ ഓപ്പറേറ്റര്‍മാര്‍ രക്തദാനം നടത്തും.
13ന് രാവിലെ 9.30 മുതല്‍ മങ്കൊമ്പ് ബ്രൂക്ക്‌ഷോര്‍ ഹോട്ടലില്‍ നടത്തുന്ന പരിപാടി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.അശോകന്‍ ഉദ്ഘാടനം ചെയ്യും.
കുട്ടനാട് മേഖല പ്രസിഡന്റ് ഡി.ചക്രപാണി അധ്യക്ഷത വഹിക്കും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് മുഖ്യപ്രഭാഷണം നടത്തും.
പ്രചരണോപാദികള്‍ നശിപ്പിക്കുന്നുവെന്ന്
ചേര്‍ത്തല : വി.ഡി സതീശന്‍ എം.എല്‍.എ നയിക്കുന്ന യു.ഡി.എഫ് മദ്ധ്യമേഘല ജാഥയുടെ പ്രചരണാര്‍ത്ഥം ചേര്‍ത്തല ടൗണില്‍ കോണ്ഗ്രസ് പാര്‍ട്ടി സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സ് ഉള്‍പ്പെടെയുള്ള പ്രചണോപാദികള്‍ നശിപ്പിച്ചവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കോണ്‍ഗ്രസ് ചേര്‍ത്തല ബ്ലോക്ക് പ്രസിഡന്റ് സി.വി തോമസ് ആവശ്യപ്പെട്ടു.
പ്രകൃതി ജീവനത്തിന് നാച്ച്വറോപ്പതിയും യോഗയും
ചേര്‍ത്തല: മഹാത്മാഗാന്ധി ദേശീയ കാര്‍ഷിക ഗ്രാമശ്രീയുടെ ആഭിമുഖ്യത്തില്‍ പ്രകൃതി ജീവനത്തിന് നാച്ച്വറോപ്പതിയും ജൈവകൃഷിയും യോഗയും സംബന്ധിച്ചുള്ള പഠനശിബിരം മുന്‍ എംഎല്‍എ എ.എ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മഹാത്മാഗാന്ധി ദേശീയ കര്‍ഷക ഗ്രാമശ്രീ സംസ്ഥാന സെക്രട്ടറി ജോര്‍ജ് കാരാച്ചിറ അധ്യക്ഷതവഹിച്ചു. ജേക്കബ് പ്ലാമൂട്ടില്‍, കെ.ജെ സെബാസ്റ്റ്യന്‍, എസ് മുരളീധരന്‍, ജോസ്‌കുഞ്ഞ് ഗുരുക്കള്‍, ജോര്‍ജ് ജേക്കബ്, കെ.വി സെബാസ്റ്റ്യന്‍, സാനു സുരേന്ദ്രന്‍, മാത്യു ചെറുപറമ്പില്‍, വി.എസ് പ്രസന്നകുമാരി എന്നിവര്‍ സംസാരിച്ചു. പ്രാചീന ആധുനിക യോഗയെ കുറിച്ച് ആചാര്യശ്രീ വിശാഖം തിരുനാള്‍ സംസ്‌കൃതത്തില്‍ ക്ലാസെടുത്തു.
സ്വലാത്ത്
മജ്‌ലിസ്
ഇന്ന്
പതിയങ്കര : ശംസുല്‍ ഉലമ ഇസ്്‌ലാമിക് സെന്ററില്‍ മാസം തോറും നടന്നു വരുന്ന സ്വലാത്ത് മജ്‌ലിസ് ഇന്ന് വൈകുന്നേരം 7 മണിക്ക് പതിയാങ്കര ഇസ്ലാമിക് സെന്ററില്‍ വെച്ച് നടത്തും.
സയ്യിദ് ഹബീബുള്ള തങ്ങള്‍ പെരിന്തല്‍മണ്ണ സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കും, ശംസുല്‍ ഉലമ വാഫി കോളേജ് പ്രിന്‍സിപ്പല്‍ ഖലീല്‍ റഹ്മാന്‍ വാഫി പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."