ഉളവയ്പ്പ് -പൂച്ചാക്കല്‍ റോഡ് നിര്‍മാണം തടസപ്പെട്ടു; സ്വകാര്യ വ്യക്തിക്കെതിരേ നാട്ടുകാര്‍
പൂച്ചാക്കല്‍: ഉളവയ്പ്പ് - പൂച്ചാക്കല്‍ റോഡ് നിര്‍മാണം തടസപ്പെടുത്തിയ സ്വകാര്യ വ്യക്തിയുടെ അന്യായത്തിനെതിരെ നാട്ടുകര്‍ രംഗത്ത്.
ഇലക്ട്രിസിറ്റി ജങ്ഷനില്‍ നിന്നും ഉളവയ്പ്പിലേക്കുള്ള റോഡിന്റെ പുനര്‍നിര്‍മാണം അഞ്ചര മീറ്റര്‍ വീതിയിലാണ് നിര്‍മിക്കുന്നത്. പകുതിയിലേറെ ഭാഗം മെറ്റല്‍ വിരിച്ച് റോഡിന്റെ നിര്‍മാണം പുരോഗിമിക്കുന്നതിനിടയിലാണ് സ്വകാര്യ വ്യക്തി തന്റെ ഭൂമികൈയ്യേറി എന്നാരോപിച്ച് കോടതിയില്‍ പരാതി നല്‍കിയത്.ഇതേ തുടര്‍ന്ന് റോഡിന്റെ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ച സ്ഥിതിയിലാണ്.
പൂച്ചാക്കല്‍ വടക്കേക്കരയില്‍ നിന്നും തുടങ്ങി ഉളവയ്പ്പ് കൊല്ലശ്ശേരി വരെ 1700 മീറ്റര്‍ റോഡാണ് പൊതുമരാമത്ത് ഒരു കോടി പത്ത് ലക്ഷം മുതല്‍ മുടക്കി പുനര്‍ നിര്‍മിക്കുന്നത് . റോഡ് നിര്‍മാണം മുടങ്ങിയതോട് ഉളവയ്പ്പ് , തളിയാപറമ്പ് എന്നീ മേഖലകളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് വലയുന്നത്. തൈക്കാട്ടുശ്ശേരി സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്ന് ചേര്‍ത്തല മുന്‍സിഫ് സിവില്‍ കോടതിയില്‍ റോഡ് നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു .
കലക്ടര്‍ക്കും പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും ആണ് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതി സ്റ്റേ ഓര്‍ഡര്‍ നല്‍കിയത് . 45 വര്‍ഷമായി നാട്ടുകാര്‍ ഉപയോഗിക്കുന്ന ഈ റോഡിന്റെ 100 മീറ്റര്‍ വരുന്ന ഭാഗം തന്റേതാണെന്നുള്ള സ്വകാര്യ വ്യക്തിയുടെ അവകാശവാദം അന്യായമാണെന്നും ,അടിസ്ഥാന രഹിതമാണെന്നും ബി ജെ പി യുടെ പ്രതിഷേധത്തില്‍ ചൂണ്ടിക്കാട്ടി . എം എല്‍ എയുടെ ശുപാര്‍ശ പ്രകാരം പിഡബ്ല്യുഡിയുടെ എഞ്ചിനീയറിംഗ് വിഭാഗം സൈറ്റ് പരിശോധന നടത്തി എട്ട് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മാണത്തിന് അഡ്മിനിസ്‌ട്രേറ്റീവ്
അനുമതി നല്‍കിയിട്ടും ഈ സ്വകാര്യ വ്യക്തിയുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ മുട്ടുമടക്കി നില്‍ക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
ബി.ജെ.പി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബി ബാലാനന്ദന്‍, യുവമോര്‍ച്ച അരൂര്‍ നിയോജക മണ്ടലം പ്രസിഡന്റ് വിമല്‍ രവീന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൂച്ചക്കലില്‍ പ്രതിഷേധ സമരം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."