നോക്കിയ 3310 4ജി പതിപ്പ് പുറത്തിറങ്ങി
നോക്കിയ ആരാധകര്‍ കാത്തിരുന്ന ആ സന്തോഷവാര്‍ത്തയിതാ എത്തി. നോക്കിയയുടെ 3310 ഫീച്ചര്‍ ഫോണിന്റെ 4ജി പതിപ്പ് എത്തിയിരിക്കുകയാണ്. എച്ച്.എം.ഡി ഗ്ലോബല്‍ ഔദ്യോഗികമായി ചൈനയിലാണ് ഫോണ്‍ പുറത്തിറക്കിയത്. പുതിയ വേര്‍ഷന്‍ നോക്കിയയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ആലിബാബ നിര്‍മിച്ച യന്‍ഓഎസില്‍(YunOS)ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
ബ്ലൂ, ഡാര്‍ക്ക് ബ്ലാക്ക് നിറങ്ങളിലാണ് 4ജി വേരിയന്റ് ഹാന്‍ഡ്‌സെറ്റുകള്‍ ലഭിക്കുക. കൂടാതെ മെച്ചപ്പെട്ട സവിശേഷതകളായ വൈ-ഫൈ, വൈ-ഫൈ ഹോട്‌സ്‌പോട്ടും ഉണ്ട്.
കാഴ്ചയില്‍ നോക്കിയ 3310 4ജി പതിപ്പ്, 2017 അവതരിപ്പിച്ച നോക്കിയ 3310ലെ പോലെ തന്നെയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ നോക്കിയ 3310 4ജി കുറച്ച് നീളം കൂടിയതും കട്ടിയുളളതുമായിരിക്കും.
204 ഇഞ്ച് കളര്‍ ഡിസ്‌പ്ലേ, 512 എം.ബി സ്റ്റോറേജി, എല്‍.ഇ.ഡി ഫ്‌ലാഷ് സഹിതം 2 എം.പി കാമറ, 1200 എം.എ.എച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ ഫീച്ചറുകള്‍. ബ്ലൂടൂത്ത്, മൈക്രോ യു.എസ്.ബി, ഹെഡിഫോണ്‍ ജാക് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പഴയ നോക്കിയ ഹാന്‍ഡ്‌സെറ്റുകള്‍ ഇഷ്ടപ്പെടുന്നവര്‍ സെക്കന്റ് ഫോണായി ഉപയോഗിക്കുമെന്ന ശുഭപ്രതീക്ഷയോടെയാണ് നോക്കിയ 3310 പതിപ്പ് പുറത്തിറക്കിയത്. അതുകൊണ്ടുതന്നെയാണ് ഇതില്‍സ 22 മണിക്കൂര്‍ ടോക് ടൈം ലഭ്യമാകുന്ന ബാറ്ററി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത് വിപണിയില്‍ എത്രത്തോളം ഫലവത്താകുമെന്ന് കാത്തിരുന്നു കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."