HOME
DETAILS

ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് എന്‍.ആര്‍.എച്ച്.എം പിന്തുണ പിന്‍വലിച്ചു; ദേശീയ അംഗീകാരം നഷ്ടപ്പെട്ടേക്കും

  
backup
February 12 2017 | 04:02 AM

%e0%b4%9a%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa-4

 

ചേര്‍ത്തല : താലൂക്ക് ഗവ. ആശുപത്രിക്ക് ദേശിയ അംഗീകാരം നല്‍കിയ എന്‍.ആര്‍.എച്ച്.എം പിന്തുണ പിന്‍വലിച്ചതോടെ ആശുപത്രിയുടെ ദേശീയ അംഗീകാരം നഷ്ടപ്പെട്ടേക്കാം.
2012 സെപ്തംബര്‍ 27 നാണ് ആശുപത്രിക്ക് എന്‍ആര്‍എച്ച്എമ്മിന്റെ ദേശീയ അംഗീകാരം ലഭിച്ചത്. ദേശീയ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയാണിത്. എന്നാല്‍ അംഗീകാരത്തിന്റെ കാലപരിധി 2015 സെപ്തംബര്‍ 26ന് അവസാനിച്ചു. ഇത് പുതുക്കുന്നതിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.
അംഗീകാരം നിലനിര്‍ത്തണമെങ്കില്‍ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ എന്‍ആര്‍എച്ച്എമ്മാണ് ആശുപത്രിക്ക് ആവശ്യമായ സഹായം നല്‍കിയത്. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് താല്‍കാലികമായി നഴ്‌സുമാരെയും ഡോക്ടര്‍മാരെയും എന്‍ആര്‍എച്ച്എം നിയമിച്ചിരുന്നു.
സര്‍ക്കാരിന്റെയും എംപി, എംഎല്‍എ ഫണ്ടിലുമായി കോടിക്കണക്കിന് രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ദേശീയ അംഗീകാരം നേടിയെടുക്കുന്നതിനായി ചെലവഴിച്ചത്.
എന്നാല്‍ ഇത് നിലനിര്‍ത്തുവാന്‍ ആശുപത്രി അധികൃതര്‍ താല്‍പര്യം കാട്ടുന്നില്ലെന്നാണ് ആക്ഷേപം. അംഗീകാരം പുതുക്കുന്നതിന്റെ ഭാഗമായി 2016 അവസാനം എന്‍.എ.ബി.എച്ച് അധികൃതര്‍ ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയെങ്കിലും പല ന്യൂനതകളും കണ്ടെത്തുകയും ഇവ പരിഹരിക്കുവാന്‍ നിര്‍ദേശവും നല്‍കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ എന്‍ആര്‍എച്ച്എമ്മിന്റെ സഹായം ആശുപത്രിക്ക് ലഭിക്കാത്തതിനാല്‍ ദേശീയ അംഗീകാരത്തിന്റെ ഭാഗമായ ജീവനക്കാരുടെ നിശ്ചിത എണ്ണം ലഭ്യമാക്കുവാന്‍ കഴിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
എന്നാല്‍ ആശുപത്രിയുടെ അംഗീകാരം നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും ഇത് നിലനിര്‍ത്തുന്നതിന് ആവശ്യമായത് ചെയ്യുമെന്നും നഗരസഭാധ്യക്ഷന്‍ ഐസക് മാടവന പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  22 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  22 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  22 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  22 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  22 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  22 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  22 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  22 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  22 days ago