സഹകരണ ബാങ്കിനെതിരെ ചിലര്‍ ദുഷ്പ്രചരണം നടത്തുന്നുവെന്ന് ഭരണസമിതി
പാലാ: മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ഏഴാച്ചേരി സഹകരണ ബാങ്കിനെതിരെ രാഷ്ട്രീയ ലക്ഷ്യം മുന്നില്‍കണ്ട് ചിലര്‍ ദുഷ്പ്രചരണങ്ങള്‍ നടത്തുകയാണെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മൂന്ന് വര്‍ഷമായി ലാഭത്തിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. അംഗങ്ങള്‍ക്ക് ലാഭവിഹിതം നല്‍കുന്നുമുണ്ട്. ന്യൂജെന്‍ ബാങ്കുകളുടെ എല്ലാ സേവനവും നടപ്പാക്കി. വെസ്റ്റേണ്‍ യൂണിയന് മണി ട്രാന്‍സ്ഫര്‍ ഉടന്‍ നടപ്പാക്കും. സ്വജനപക്ഷപാതവും അഴിമതിയുമില്ലാതെയാണ് നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്. പ്രൊബേഷനറി സമയത്ത് ഒരു ജീവനക്കാരന് ബാങ്കില്‍ സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തുകയും ഇതിനെ തുടര്‍ന്ന് അന്വേഷണം നടത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഇയ്യാള് കുറ്റക്കാരനാണെന്ന് സ്വമേധയാ എഴുതി തരുകയും ചെയ്തിരുന്നു.
പിന്നീട് സഹകരണ നിയമപ്രകാരം അന്വേഷണം നടത്തി ബാങ്കില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് എല്ലാ രേഖകളും ബാങ്കിന്റെ പക്കലുണ്ട്. ജീവനക്കാരനെ പിരിച്ചുവിട്ടത് റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്താനാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇത് വസ്തുതാ വിരുദ്ധമാണ്. റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചതാണെന്നും ബാങ്ക് പ്രസിഡന്റ് ലാലച്ചന്‍ ചെട്ടിയാകുന്നേല്‍, അലക്സി തെങ്ങുംപള്ളിക്കുന്നേല്‍, സജി തുണ്ടത്തില്‍, ദിനേഷ് മറ്റത്തില്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."