വൈക്കം ഗവണ്മെന്റ് ബോയ്സ് ഹയര്‍സെക്കന്ററി സ്കൂള്‍ അന്തര്‍ദേശിയ നിലവാരത്തിലേക്ക്
വൈക്കം: വൈക്കം ഗവണ്മെന്റ് ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിനെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം വൈക്കം എം.എല്‍.എ സി.കെ ആശ നിര്‍വ്വഹിച്ചു.
സ്കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയരുമ്പോള്‍ ഹൈടെക് ക്ലാസ്സ് മുറികള്‍, ഡിജിറ്റല്‍ ലൈബ്രറി, ആധുനിക സംവിധാനത്തോടുകൂടിയ ശാസ്ത്ര-ഗണിത ശാസ്ത്രലാബുകള്‍, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, ഷട്ടില്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, നീന്തല്‍കുളം, സിന്തറ്റിക്ക് ട്രാക്കോടുകൂടിയ ഗ്രൗണ്ട് എന്നിവ സ്കൂളില്‍ നിലവില്‍ വരും. അക്കാദമിക് നിലവാരം ഉയര്‍ത്താന്‍ ഇത്തരമൊരു മാറ്റം അനിവാര്യമാണെന്ന് എം.എല്‍.എ പ്രഖ്യാപിച്ചു.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പി ടി എ പ്രസിഡന്റ് പി ഡി സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ടി.ഡി ശശികല സ്വാഗതമാശംസിച്ചു.
എം എല്‍ എ സി കെ ആശ പൊതുയോഗം ഉദ്ഘാടനവും പദ്ധതി വിശദീകരണവും നടത്തി. യോഗത്തില്‍ നഗരപിതാവ് എന്‍ അനില്‍ ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തി. കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച പി.ടി.എയ്ക്കുള്ള അവാര്‍ഡു തുക പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാര്‍ ഈ പദ്ധതിക്കായി കൈമാറി. വൈക്കം മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സണ്‍ എ സി മണിയമ്മ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ശ്രീകുമാരന്‍ നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ അംബരീഷ് ജി വാസു, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് അഡ്വ. പി വേണു, പി.ടി.എ വൈസ് പ്രസിഡന്റ് പി.ആര് രാമചന്ദ്രന്, മനോജ് കുമാര്‍, എ.സി ജോസഫ്, അധ്യാപക പ്രതിനിധികളായ ജോസഫ് കെ, പി .വി അഭിലാഷ്, സിനിമോള്‍ ടി, ഹെഡ്മിസ്ട്രസ് പ്രീതാ രാമചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."