മുത്തോലി ഗവ. ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കുവാന്‍ 1 കോടി അനുവദിച്ചു
പാലാ: മുത്തോലി ഗവ.ആശുപത്രിക്ക് പുതിയ ഇരുനില മന്ദിരം നിര്‍മ്മിക്കുവാന്‍ 1 കോടി രൂപ അനുവദിച്ചതായി കെ.എം. മാണി എം.എല്‍.എ. ഒ.പി. സൗകര്യം വര്‍ധിപ്പിക്കുന്നതിനും എക്സറേ, ലാബ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ഇതോടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കെട്ടിടനിര്‍മ്മാണത്തിന് ആവശ്യമായി ഭൂമി നിലവിലുള്ള ആശുപത്രിയോട് അനുബന്ധിച്ച് നിലവിലുണ്ട്. ഇപ്പോള്‍ പ്രൈമറി ഹെല്‍ത്ത് സെന്ററായി പ്രവര്‍ത്തിക്കുന്ന ആശുപത്രി കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്ത്തുമെന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെ.എം. മാണി എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പും പൊതുമരാമത്ത് വകുപ്പും ചേര്‍ന്ന് വികസന പദ്ധതി നടപ്പാക്കും.
ആശുപത്രി വികസനം ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മനോജ്, ജോസ് പാലമറ്റം, ടോബിന് കണ്ടനാട്ട്, ജോയി കൊമ്പനാല്‍, മാത്തച്ചന് പേരേക്കാട്ട്, റൂബി ഓമലകത്ത്, ജോസ് നരിക്കാട്ട്, ചെറിയാന് പാലമറ്റം, ബാബു പുളിവേലില്‍, ജയ്സണ്‍ പുളിക്കിയില്‍ എന്നിവര്‍ കെ.എം. മാണിക്ക് നിവേദനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."