HOME
DETAILS

വരള്‍ച്ച: ചുവപ്പുനാടയില്‍ കുടുങ്ങി അവലോകന യോഗ തീരുമാനങ്ങള്‍

  
backup
February 12 2017 | 04:02 AM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%9a%e0%b5%81%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%a8%e0%b4%be%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d

 

കോട്ടയം: ജില്ലയില്‍ വരള്‍ച്ചയെ നേരിടാനുള്ള പദ്ധതികളും നിര്‍ദേശങ്ങളും ചുവപ്പുനാടില്‍ കുടിങ്ങി. കഴിഞ്ഞ മാസം ഇരുപതിന് മന്ത്രി എ രാജുവിന്റെ നേതൃത്വത്തില്‍ വരള്‍ച്ചാ അവലോകനം ചേര്‍ന്നെങ്കിലും യോഗത്തില്‍ നിര്‍ദേശിച്ച യാതൊന്നും ഇതുവരെയും നടപ്പായില്ല. ചെറിയ സാങ്കേതിക തടസ്സങ്ങള്‍ മൂലം നിലച്ചുപോയ കുടിവെള്ള പദ്ധതികളും വൃത്തിയാക്കി ഉപയോഗിക്കാവുന്ന ജലസ്രോതസ്സുകളുടെ ശുചീകരണവുംഫെബ്രുവരി 15 നകം പൂര്‍ത്തീകരിക്കണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം.
എന്നാല്‍ മൂന്നു ദിവസം മാത്രം ശേഷിക്കേ ഇതുവരെ യാതൊന്നും ചെയ്തിട്ടില്ലെന്നതാണ് വാസ്തവം.ചെറിയ സാങ്കേതിക തടസ്സങ്ങള്‍ നീങ്ങിയാല്‍ ഉപയോഗക്ഷമമാകുന്ന ധാരാളം കുടിവെള്ള പദ്ധതികള്‍ ജില്ലയില്‍ തടസ്സപ്പെട്ടു കിടക്കുന്നതായി ജനപ്രതിനികള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ ഇന്നേവരെ കഴിഞ്ഞിട്ടില്ല. വൃത്തിയാക്കിയാല്‍ ഉപയോഗിക്കാവുന്ന നിരവധി ജലസ്രോതസുകള്‍ ജില്ലയില്‍ ഉണ്ടെങ്കിലും പോളകള്‍ നീക്കം ചെയ്യാന്‍ പോലും സാധിച്ചിട്ടില്ലെന്ന് എം.എല്‍.എമാര്‍ തന്നെ വ്യക്തമാക്കുന്നു. എല്ലാം പ്രഖ്യാപനത്തിലൊതുങ്ങിയതല്ലാതെ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് അുവദിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്്ച്ച വരുത്തിയെന്ന ആരോപണവും ശക്തമാണ്. ഫണ്ട് ലഭ്യമാകാത്തതിനാല്‍ ചെറിയ സാങ്കേതിക തകരാറുകള്‍ പോലും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വാദവും അധികൃതര്‍ ഉയര്‍ത്തുന്നു.
എന്നാല്‍ ഉദ്യോഗസ്ഥരുടെ ഏകോപനമില്ലായ്മയും പല പദ്ധതികള്‍ക്കും പ്രതികൂലമായി ബാധിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ യാതൊന്നും ചെയ്യുന്നില്ലെന്നതിന്റെ ഉദാഗരണമാണ് ഉപയോഗശൂന്യമായി കിടക്കുന്ന ജലസ്രോതസുകള്‍. നിലവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ചങ്ങനാശേരി എം.എല്‍.എ സി.എഫ് തോമസ് അറിയിച്ചു.വരള്‍ച്ചയെ നേരിടാനായി പദ്ധതികള്‍ ആവിഷ്‌കരിച്ചപ്പോള്‍ ഫണ്ട് അുവദിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച്ച വരുത്തുന്നുവെന്നു എം.എല്‍.എമാര്‍ ആരോപിച്ചു.
മണ്ഡലങ്ങളില്‍ വരള്‍ച്ചയെ നേരിടാന്‍ എന്തൊക്കെ നടത്തിയെന്ന് പല ജനപ്രതിനിധികള്‍ക്കും വ്യക്തതയില്ല. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി സര്‍ക്കാരും ഫണ്ട് ലഭ്യമല്ലെന്ന വാദം ഉയര്‍ത്തി ഉദ്യോഗസ്ഥരും തടിയൂരാനുള്ള ശ്രമമാണ് നടക്കുന്നത്. അവലോകനയോഗം കഴിഞ്ഞിട്ട് ഇരുപതി ദിവസം പിന്നിടുമ്പോഴും പല തോടുകളുടെയും അവസ്ഥ ദയനീയമാണ്. കോടിമതയ്ക്കു സമീപമുള്ളവര്‍ ആശ്രയിക്കുന്ന കൊടൂരാറ് പോള നിറഞ്ഞ നിലയിലാണ്.
നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ജല സ്രോതസുപോലും വൃത്തിയാക്കാന്‍ ആരും മുന്‍കൈയെടുക്കുന്നില്ലെന്നതിന്റെ ഉദാഹരണമാണ് കൊടൂരാറ്. ദിവസവും നിരവധിയാളുകള്‍ ആറിനെ ആശ്രയിക്കുമ്പോഴും പോള നീക്കി ശുചീകരണം നടത്തുവാന്‍ നഗരസഭയോ ജില്ലാ ഭരണകൂടമോ തയാറാകുന്നില്ല. ഇത്തരത്തില്‍ നിരവധി ജല സ്രോതസുകളാണ് ജില്ലയിലുള്ളത്. കോട്ടയം, ഏറ്റുമാനൂര്‍, ചങ്ങനാശേരി തുടങ്ങിയ നിയോജക മണ്ഡലങ്ങളില്‍ നിരവധിതോടുകളും കുളങ്ങളും ഉണ്ടെങ്കിലും ഇവ ശുചീകരിക്കുവാന്‍ തദ്ദേശ സ്വയംഭരണ വകുപ്പോ സര്‍ക്കാരോ തയാറായിട്ടില്ല. മന്ത്രി നിര്‍ദേശം നല്‍കി നിദവസങ്ങള്‍ പിന്നിടുമ്പോഴും ഇതാണ് ജില്ലയിലെ കാഴ്ച്ച.
ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ കുളങ്ങള്‍ ഉണ്ടെങ്കിലും അവ വൃത്തിയാക്കി ഉപയോഗപ്രദമാക്കുവാന്‍ ഇന്നേവരെ കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥരും സര്‍ക്കാരും മുട്ടപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് രക്ഷപെടുമ്പോള്‍ പൊതുജനം വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. നിലവിലുള്ള പല കുടിവെള്ള പദ്ധതികള്‍ക്കും വില്ലന്‍ പഴകിയ പൈപ്പുകളാണ്. തുരുമ്പെടുത്ത പൈപ്പുകള്‍ ദിനംപ്രതി പൊട്ടുന്നതോടെ വെള്ളം പാഴാകുന്ന കാഴ്ച്ച ഇന്നും ജില്ലയില്‍ പലയിടത്തും കാണാം. ചെറിയ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പദ്ധതി ഉപയോഗപ്രദമാക്കണമെന്ന് മന്ത്രി നിര്‍ദേശിക്കുമ്പോഴാണ് ഇത്തരത്തില്‍ വെള്ളം പാഴാകുന്നത്. പഴകിയ പൈപ്പുകള്‍ മാറ്റാന്‍ പണമെവിടെയെന്ന ചോദ്യവും ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നു. പഴകിയ പൈപ്പിന്റെ പേരില്‍ വാട്ടര്‍ അഥോറിറ്റി പഴികേള്‍ക്കുമ്പോള്‍ ഒന്നിനും ഫണ്ടില്ലെന്ന മറുപടിയാണ് ലഭിക്കുക.
എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിച്ചാല്‍ അനുവദിക്കാന്‍ താമസിക്കുന്നതാണ് എല്ലായിപ്പോഴും പദ്ധതികള്‍ വൈകാന്‍ കാരണമാകുന്നത്. താഴേ തട്ടില്‍ നിന്നും പ്ലാനിംഗും മറ്റും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചാല്‍ ഫയല്‍ ചുവപ്പുനാടയില്‍ കുടുങ്ങാറാണ് പതിവ്. എന്നാല്‍ വരള്‍ച്ച മുന്നില്‍ കണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്നായിരുന്നു മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം. പക്ഷേ, പല നിര്‍ദേശങ്ങളും നടപ്പാക്കാന്‍ ആരും തയാറായില്ലെന്ന് മാത്രം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി; പറയുന്നത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകം: വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യക്കെതിരെ കേസെടുക്കും

Kerala
  •  2 months ago
No Image

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് പി സരിന്‍; സി.പി.എം പറഞ്ഞാല്‍ മത്സരിക്കും

Kerala
  •  2 months ago
No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  2 months ago
No Image

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

Kerala
  •  2 months ago
No Image

തൃശൂരില്‍ അഞ്ച് വയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം:  അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നവീന്‍ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്; വൈകാരിക രംഗങ്ങള്‍, വിതുമ്പി ദിവ്യ എസ്.അയ്യര്‍

Kerala
  •  2 months ago
No Image

ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബെനാമി; എ.ഡി.എമ്മിന്റെ മരണത്തില്‍ ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  2 months ago