അനധികൃത കെട്ടിടങ്ങള്‍ മുദ്രവയ്ക്കല്‍: ഡല്‍ഹി സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കും
ന്യൂഡല്‍ഹി: നഗരങ്ങളിലെ അനധികൃത കെട്ടിടങ്ങള്‍ മുദ്രവയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്നിര്ത്തിവയ്ക്കാനായി ഡല്‍ഹി സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കും. ബി.ജെ.പി നേതാക്കന്മാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 22 മുതല്‍ ആരംഭിച്ച മുദ്രവയ്ക്കല്‍ നടപടി 20 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ പ്രധാന വിഷയമായി മാറിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍, കേന്ദ്ര നഗര വികസന മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടയില്‍ ബി.ജെ.പി നേതാക്കന്മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആം ആദ്മി എം.എല്‍.എമാരും പാര്‍ട്ടി പ്രവര്‍ത്തകരും മോശമായി പെരുമാറിയെന്ന് ബി.ജെ.പി ആരോപിച്ചു. കെജ്രിവാള് 150 ഓളം പാര്‍ട്ടി പ്രവര്‍ത്തകരുമായി യോഗത്തില്‍ പങ്കെടുത്ത് ബി.ജെ.പി നേതാക്കളോട് മോശമായി പെരുമാറിയെന്ന് ബി.ജെ.പി എം.പി രമേഷ് ബിദൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."