കായിക വിനോദങ്ങള്‍ വര്‍ഗീയതയ്‌ക്കെതിരായ ശക്തമായ ആയുധം: പന്ന്യന്‍
തൃപ്പൂണിത്തുറ: ലഹരിക്കും വര്‍ഗീയതയ്ക്കുമെതിരേ ശക്തമായ ആയുധമാണ് ഫുട്‌ബോള്‍ അടക്കമുള്ള കായിക വിനോദങ്ങളെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. ലഹരിവിമുക്ത വര്‍ഗീയ വിരുദ്ധ യുവത്വത്തിനായി എ.ഐ.വൈ.എഫ് ഉദയംപേരൂര്‍ ലോക്കല്‍ കമ്മറ്റി കണ്ടനാട് സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സി.കെ ചന്ദ്രപ്പന്‍ സ്മാരക ട്രോഫിക്കുവേണ്ടിയുള്ള അഖില കേരള ഫ്‌ളഡ് ലിറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളിക്കളങ്ങളില്‍ മനുഷ്യന്‍ ലയിച്ചു ചേരുമ്പോള്‍ അവര്‍ മറ്റെല്ലാം മറക്കും. യുവാക്കളെ കൂടുതലായി കായിക രംഗത്തു കൊണ്ടുവരണം.നമ്മുടെ നാട്ടിലെ പല കളിക്കാര്‍ക്കും രാജ്യാന്തര നിലവാരത്തിലേയ്ക്ക് ഉയരുവാന്‍ കഴിയാത്തതു നല്ല പരിശീലനവും നല്ല ഭക്ഷണവും ലഭിക്കാത്തതു മൂലമാണ്. കൊച്ചി യുവാക്കളുടെ ഫുട്‌ബോള്‍ മത്സരവേദിയാകുകയാണ് നമ്മുടെ യുവാക്കള്‍ ഈ മത്സരങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളണമെന്നും പന്ന്യന്‍ പറഞ്ഞു.
യോഗത്തില്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സേവ്യര്‍ പയസ് മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ കെ.ആര്‍ റെനീഷ് അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം ടി.സി സഞ്ജിത്ത് ലഹരി വിരുദ്ധ വര്‍ഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എന്‍ സുഗതന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി ചന്ദ്രബോസ്, ലോക്കല്‍ സെക്രട്ടറി ആല്‍വിന്‍ സേവ്യര്‍, ടി.രഘുവരന്‍, എന്‍.എന്‍ സോമരാജന്‍, കെ.വി മുരുകേഷ്, എം.ആര്‍ സുര്‍ജി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."