HOME
DETAILS
MAL
കുട്ടി കര്‍ഷകര്‍ക്ക് പച്ചക്കറിവിത്ത് വിതരണം
backup
February 12 2017 | 05:02 AM
കൂത്താട്ടുകുളം: നഗരസഭ പരിധിയിലെ എല്ലാ സ്കൂളുകളിലേയും കുട്ടികള്‍ക്ക് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പച്ചക്കറിവിത്തുകള്‍ വിതരണം ചെയ്തു തുടങ്ങി. കൂത്താട്ടുകുളം ഗവ. യു.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭ വിദ്യാഭ്യാസ കാര്യസമതി അധ്യക്ഷന്‍ സി എന്‍ പ്രഭകുമാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
യു പി വിഭാഗം കുട്ടികള്‍ക്കായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.വേനല്ക്കാലപച്ചക്കറിക്കറികളായ ചീര, വെണ്ട, മുളക്, വെള്ളിരി, വഴുതന തുടങ്ങിയ അഞ്ച് ഇനം വിത്തുകളാണ് വിതരണം ചെയ്തത്.ചടങ്ങില്‍ പി ടി എ പ്രസിഡന്റ് പി എം രാജു അധ്യക്ഷനായി. ഹെഡ്മാസ്റ്റര് കെ വി ബാലചന്ദ്രന് ,എന്‍ എം ഷിജ, ടി വി മായ, നിനതോമസ്, സ്കൂള്‍ ലീഡര്‍ ഹരികൃഷ്ണന് അശോക് എന്നിവര്‍ സംസാരിച്ചു. മികച്ച കുട്ടിക്കര്ഷകന് പുരസ്കാരം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."