യു.പിയിലെ വര്‍ഗീയ ലഹള; ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് പിന്‍വലിപ്പിച്ചു
ലഖ്‌നൗ: ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കി കാസ്ഗഞ്ച് കലാപത്തെക്കുറിച്ച് ബറെയ്‌ലി ജില്ലാ കലക്ടര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് സമ്മര്‍ദം ചെലുത്തി പിന്‍വലിപ്പിച്ചു. വ്യാപക എതിര്‍പ്പ് ഉയര്‍ത്തിയാണ് അദ്ദേഹത്തിന്റെ കുറിപ്പ് പിന്‍വലിപ്പിച്ചത്.
ബറെയ്‌ലി ജില്ലാ കലക്ടര്‍ രാഘവേന്ദ്ര വിക്രം സിങ്ങാണ് കാസ്ഗഞ്ച് ജില്ലയില്‍ റിപ്പബ്ലിക് ദിനത്തിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന് ഉത്തരവാദികളായ ബി.ജെ.പിക്കെതിരേ ഫേസ് ബുക്കില്‍ കുറിപ്പിട്ടത്.
' ഇപ്പോഴൊരു ട്രന്‍ഡ് ഉണ്ട്, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന ഭാഗങ്ങളിലെത്തി പാക് വിരുദ്ധ മുദ്രാവാക്യം വിളിക്കും. തുടര്‍ന്ന് അക്രമം നടത്തുകയും ചെയ്യും. ദേശീയതയുടെ പേരിലാണ് ഇത്തരമൊരു അക്രമം നടത്തുന്നത് ' അദ്ദേഹം കുറിപ്പില്‍ ആരോപിക്കുന്നു.
എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കു ശേഷം അദ്ദേഹം കുറിപ്പ് പിന്‍വലിച്ചു. തുടര്‍ന്ന് മറ്റൊരു കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. താന്‍ ഇത്തരമൊരു വാദം ഉന്നയിച്ചത് അക്കാദമിക് തലത്തില്‍ ചര്‍ച്ച ചെയ്യുന്നതിനുവേണ്ടിയായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അങ്ങനെയല്ല പ്രതികരണമുണ്ടായതെന്നും അദ്ദേഹം പറയുന്നു.
രാജ്യത്തെ മുസ്്‌ലിംകളും നമ്മുടെ സഹോദരങ്ങളാണ്. അവര്‍ക്കും ഒരേ രക്തമാണ്. ഐക്യവും സാഹോദര്യവുമാണ് രാജ്യത്തിന്റെ ജീവവായു. താന്‍ ഫേസ്ബുക്കിലിട്ട കുറിപ്പ് ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റിപബ്ലിക് ദിനത്തില്‍ കാസ്ഗഞ്ചിലെ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശത്ത് എ.ബി.വി.പി സംഘടിപ്പിച്ച തിരംഗ ബൈക്ക് യാത്രക്കിടയിലായിരുന്നു സംഘര്‍ഷം. പൊലിസ് അനുമതിയില്ലാതെ റാലി നടത്തുകയും മുസ്‌ലിം ഭൂരിപക്ഷ മേഖലയിലെത്തി റാലി വഴിമുടക്കുകയും ചെയ്തത് ചോദ്യം ചെയ്തതിനാണ് അക്രമം അഴിച്ചുവിട്ടത്.
ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം പറയണമെന്നാവശ്യപ്പെട്ടായിരുന്നു സംഘം അക്രമം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."