തൊഴുത്തില്‍ കെട്ടിയിട്ട ആടിനെ കഴുത്തറുത്ത് കൊന്ന നിലയില്‍
കോതമംഗലം: തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന ആടിനെ രാത്രി കഴുത്തറുത്ത് കൊന്നു. പല്ലാരിമംഗലം മണികിണര്‍ ഭാഗത്തെ താമസക്കാരനായ കുഞ്ചാട്ട് കെ.എച്ച് കോയാന്റെ കറവയുള്ള പെണ്ണാടിനെയാണ് രാത്രി കഴുത്തറുത്തു കൊന്നത്. ഈ സമയം കോയാനും കുടുബവും വീട്ടിലുണ്ടായിരുന്നില്ല. രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കഴുത്തും ഉടലും വേര്‍പ്പെട്ട നിലയില്‍ ആടിനെ കണ്ടെത്തിയത്.
പല്ലാരിമംഗലം വെറ്റിനറി സര്ജന് ഡോ. സുമയ്യാ പോസ്റ്റ് മാര്‍ട്ടം നടത്തി ആടിനെ കൊന്നതാണന്ന് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് കോയാന് നല്കിയ പരാതിയില്‍ ഊന്നുകല്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആടുവളര്‍ത്തി ഉപജീവനം കണ്ടെത്തിയിരുന്ന നിര്‍ധന കുടുബത്തിന്റെ കറവയാടിനെ കൊലപ്പെടുത്തിയ സാമുഹിക വിരുദ്ധരെ കണ്ടെത്താന്‍ നടപടി വേണമെന്നും ഈ നിര്‍ധന കുടുബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഇ അബ്ബാസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."