വ്യവഹാരങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ അദാലത്തുകള്‍ക്ക് കഴിയും: എം.എല്‍.എ
കോതമംഗലം: കേസുകളുടെ ബാഹുല്യം അനുസരിച്ച് കോടതികളുടെ എണ്ണം വര്‍ധിക്കാത്തതാണ് കേസുകളുടെ നടത്തിപ്പിന് കാലതാമസം നേരിടുന്നതിന് കാരണമാകുന്നതെന്ന് ആന്റണി ജോണ്‍ എം.എല്‍.എ. ഈ അവസ്ഥയില്‍ വ്യവഹാരങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ അദാലത്തുകള്‍ കൊണ്ട് കഴിയുന്നുണ്ടെന്നും എം.എല്‍. എ പറഞ്ഞു. താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മറ്റി സംഘടിപ്പിച്ച ലോക് അദാലത്തിന്റെ ഉദ്ഘാടനം നിര്ദ്വഹിച്ചു സംസാരിക്കയായിരുന്നു അദ്ദേഹം.
വ്യവഹാരങ്ങളിലെ കാലതാമസം ഒഴിവാക്കി കൊണ്ട് എത്രയും വേഗം നീതി ജനങ്ങള്‍ക്ക് എത്തിക്കുകയെന്നതാണ് അദാലത്തുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷയായിരുന്ന കോതമംഗലം മജിസ്ട്രേറ്റ് സുബിത ചിറക്കല്‍ പറഞ്ഞു. അദാലത്തുകള്‍ സജീവമായതോടെ വ്യവഹാരങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിനും കേസുകാര്യങ്ങള്ക്കുള്ള ജനങ്ങളുടെസാമ്പത്തിക നഷ്ടവും സമയനഷ്ടവും ഒരു പരിധി വരെ കുറക്കുവാനും കഴിഞ്ഞിട്ടുണ്ടെന്നും മജിസ്ട്രേറ്റ് പറഞ്ഞു.
കോതമംഗലം കോടതിയില്‍ നിലവിലുള്ള സ്വകാര്യ അന്യായങ്ങളും മറ്റ് കേസുകള്‍ക്കും പുറമെ ടെലഫോണ്‍, ബാങ്കുകള്‍, ഫോറസ്റ്റ്, റവന്യൂ തുടങ്ങിയവയുമായി ബന്ധപ്പെട്ടതുള്‍പ്പെടെ 677 കേസുകളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ 125 കേസുകളില്‍ തിര്പ്പുണ്ടാകുകയും 65 ലക്ഷം രൂപ വിവിധ ഇനങ്ങളിലായി സമാഹരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."