HOME
DETAILS
MAL
ലാന്റിങിനിടെ ഇറാഖ് എയര്‍വേയ്സ് ചക്രത്തിനു തീപിടിച്ചു ; ഒഴിവായത് വന്‍ ദുരന്തം
backup
February 12 2017 | 05:02 AM
ജിദ്ദ: ലാന്റിങിനിടെ ചക്രത്തില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് ഇറാഖ് എയര്‍ലൈന്‍ യാത്രക്കാർ രക്ഷപെട്ടത് തലനാരിഴക്ക്. ശനിയാഴ്ച വൈകീട്ടാണ് അധികൃതരെയും വിമാന യാത്രക്കാരെയും മുള് മുനയിലാക്കി വിമാനം ഇറങ്ങുന്നതിന്ടെ ചക്രത്തിനു തീ പിടിച്ചത്.
തീ പടരുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് കണ്ട്രോള് റൂമിലേക്ക് അപായ സന്ദേശം അയക്കുകയും ചെയ്തിരുന്നു . ലാന്‍ഡിങ്ങിനു ശേഷം വിമാന ഉദ്യോഗസ്ഥര്‍ യാത്രക്കാരെയെല്ലാം ഉടനടി പുറത്തിറക്കി. 356 യാത്രക്കാരുമായി പറന്നിറങ്ങിയ വിമാനത്തില്‍ നിന്നും യാത്രക്കാരെ മുഴുവന്‍ പുറത്തിറക്കിയത് റെക്കോര്‍ഡ് വേഗത്തിലായിരുന്നുവെന്നു സഊദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."