HOME
DETAILS
MAL
മെത്രാന് കായല്‍: സമഗ്ര അന്വേഷണം വേണമെന്ന്
backup
February 12 2017 | 05:02 AM
ആലപ്പുഴ: മെത്രാന് കായല്‍ കൃഷിയെ സംബന്ധിച്ചും കൃഷിഭൂമി വില്‍പ്പനയെ സംബന്ധിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള ജനപക്ഷം ആലപ്പുഴ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. 440 ഏക്കര്‍ വരുന്ന മെത്രാന് കായലില്‍ ദീര്‍ഘകാലമായി കൃഷി ചെയ്യാതെ കിടന്നിരുന്ന സ്ഥലം നെല്‍ക്കൃഷിക്ക് യോഗ്യമല്ലെന്നു കാരണം പറഞ്ഞ് വന്‍കിട ഭൂമാഫിയായ്ക്ക് വില്പന നടത്തി.
ഏകദേശം ഒരു കോടി രൂപ മുടക്കി പാടശേഖരത്തിനു ചുറ്റും കല്ലുകെട്ട് നടത്തുകയും ചെയ്തു. ഇത് ഭൂമാഫിയായെ സഹായിക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. അന്യാധീനപ്പെട്ട മെത്രാന്‍കായല്‍ ഏറ്റെടുക്കുമെന്നും വില്‍പ്പന റദ്ദു ചെയ്യുമെന്നും പറഞ്ഞ് അധികാരത്തിലേറിയവര്‍ ഇപ്പോള്‍ ഒന്നും ചെയ്യുന്നില്ലെന്നും ഭൂമാഫിയയ്ക്ക് കൂട്ടുനില്ക്കുക മാത്രമാണ് ചെയ്യുന്നതെന്നും നേതൃയോഗം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."