ജി.സി.ഡി.എയിലെ മോഷണം: വീട്ടുപകരണങ്ങള്‍ മുഴുവനും തിരികെ ലഭിച്ചില്ല
കൊച്ചി: കൊച്ചി വികസന അതോറിറ്റിയില്‍ നിന്നു മോഷണം പോയ വീട്ടുപകരണങ്ങളെല്ലാം തിരികെ ലഭിച്ചില്ല. കഴിഞ്ഞ ദിവസം ജി.സി.ഡി.എയുടെ ഉടമസ്ഥതയിലുള്ള മുണ്ടംവേലിയിലെ മത്സ്യഫാമില് നിന്നു 33000 രൂപ വിലമതിക്കുന്ന ഫര്‍ണിച്ചറും 38500 രൂപ വിലവരുന്ന എയര്‍കണ്ടീഷനും പൊലിസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇനിയും സാധനങ്ങള്‍ ലഭിക്കാനുണ്ട്. മോഷ്ടിച്ചവര്‍ തന്നെ ഇവിടങ്ങളില്‍ എത്തിച്ചതായാണു വിവരം.
മുന്‍ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ മുതലാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ നിന്നു വീട്ടുപകരണങ്ങള്‍ കാണാതായത്. ഉപകരണങ്ങളും ഫര്‍ണിച്ചറുകളും ലിസ്റ്റ് നല്കി വേണുഗോപാല്‍ തിരികെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പുതിയ ചെയര്മാന് സ്ഥാനമേല്ക്കാനെത്തിയപ്പോള് ഉപകരണങ്ങളൊന്നുമില്ലായിരുന്നു.ഉപകരണങ്ങള്‍ കാണാതായതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."