മതമൈത്രിയുടെ പ്രതീകമായി സമൂഹ വിവാഹം
അമ്പലപ്പുഴ: ഫാരിസ അസ്ഹര്‍, ഫാത്വിമ സിദ്ധിഖ്, അജ്‌ന മന്‍സൂര്‍, ലക്ഷ്മി ശ്യാംലാല്‍ എന്നിവരുടെ വിവാഹ വേദി മതമൈത്രിയുടെ സംഗമഭൂമിയായി മാറി .പുന്നപ്ര വണ്ടാനം ഷറഫുല്‍ ഇസ് ലാം സംഘത്തിന്റെ റിയാദ് റീജിയന്റെ സഹായത്താല്‍ സംഘടിപ്പിച്ച സമൂഹ വിവാഹ വേദിയാണ് സാഹോദര്യത്തിന്റെ പുതു ചരിത്രമെഴുതിയത്.
മത സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തുള്ളവ ഒറ്റമനസായെത്തിയത് നവ്യാനുഭവമായി.പുന്നപ്ര ഷറഫുല്‍ ഇസ്ലാം ജമാഅത്ത് അംഗങ്ങളായ 250ഓളം പേരുടെ പ്രവാസി കൂട്ടായ്മയാണ് തങ്ങളുടെ ശമ്പളത്തില്‍ നിന്ന് നീക്കിവച്ച പണം ഉപയോഗിച്ച് നിര്‍ധനരായ നാലു യുവതികളുടെ വിവാഹം പൂര്‍ണ്ണ ചിലവില്‍ നടത്താന്‍ തീരുമാനിച്ചത്.
തുടര്‍ന്ന് മഹല്ല് പരിധിയിലെ അര്‍ഹരായ യുവതികളെ കണ്ടെത്തുകയായിരുന്നു.പുന്നപ്ര വണ്ടാനം, നീര്‍ക്കുന്നംഭാഗങ്ങളിലെ യുവാക്കള്‍ ഇവരെ വിവാഹം കഴിക്കാന്‍ തയാറായതോടെയാണ്പള്ളി ആഡിറ്റോറിയം വിവാഹ വേദിയായത്. യുവതികള്‍ക്കോരോരുത്തര്‍ക്കും 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും അമ്പതിനായിരം രൂപയും വസ്ത്രങ്ങളും റിയാദ് റീജിയന്റെ പുന്നപ്ര യൂണിറ്റ് നല്‍കി.
ഒപ്പം വിവാഹ ചിലവും വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.ബന്ധുക്കളും നാട്ടുകാരും ഒത്തുചേര്‍ന്നപ്പോള്‍ വിവാഹവേദി ആഘോഷമായി .ലക്ഷ്യബോധത്തോടെ പരസ്പരം മനസിലാക്കിസമൂഹത്തിന് മാതൃകയാക്കും വിധം ജീവിക്കാന്‍ ദമ്പതികള്‍ക്ക് കഴിയണമെന്ന് ചടങ്ങിനെത്തിയ മന്ത്രി ജി.സുധാകരന്‍ ആശംസിച്ചു.
കെ സി വേണുഗോപാല്‍ എം പി, ഫാദര്‍ തോമസ് മാളിയേക്കല്‍, വിശ്വ ഗാജി മഠാധിപതി സ്വാമി അസ്വര്‍ ശാനന്ദ ,പതിയാങ്കര പള്ളി ഇമാം നൗഫല്‍ മുസ്ലിയാര്‍, അവ്യ. എ നിസാമുദ്ദീന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം ഷീജ, എ അഫ്‌സത്ത്.കെ എം ജുനൈദ്, യുഎം കെബീര്‍, എ.ആര്‍ കണ്ണന്‍, അബ്ദുല്‍ മജീദ്, നിസാര്‍ കോലോത്ത്, ഉദയഭാനു, സി എ സലിം ,ബഷീര്‍ പോളക്കുളം, പിടി സുമിത്രന്‍, കമാല്‍ എം മാക്കിയില്‍, ഹസ്സന്‍ പൈങ്ങാമീീ, ശ്രീജിത്ത് ,എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."