HOME
DETAILS
MAL
ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം
backup
February 12 2017 | 06:02 AM
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.2 തീവ്രത രേഖരപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രുദ്രപ്രയാഗില്‍ ഇന്നലെ രാത്രി 10.51 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇവിടെ കൂടാതെ ഉത്തരാഖണ്ഡിന്റെ മറ്റു ചില പ്രദേശങ്ങളിലും നേരിയ തോതില്‍ പ്രകമ്പനമുണ്ടായി.
ഭൂചലനത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് രാജ്യതലസ്ഥാനത്തും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."