സംസ്ഥാന സര്‍ഗലയം: കുഞ്ഞിപ്പള്ളി ഒരുങ്ങി
വടകര: ഫെബ്രുവരി 2,3,4 തിയതികളില്‍ വടകര കുഞ്ഞിപ്പള്ളി വാദീ മുഖദ്ദസില്‍ നടക്കുന്ന 11ാമത് സംസ്ഥാന സര്‍ഗലയത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാലു വിഭാഗങ്ങളില്‍ 104 ഇനങ്ങളില്‍ 1500 പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.
ജില്ലാതല മത്സരങ്ങളില്‍ ഒന്നാമതെത്തിയവരാണ് സംസ്ഥാന സര്‍ഗലയത്തിന് എത്തുന്നത്. എട്ടു വേദികളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് നാലിന് സാംസ്‌കാരിക ഘോഷയാത്രയോടെ പരിപാടികള്‍ തുടങ്ങും. ഏഴിന് ഉദ്ഘാടന സമ്മേളനം, അവാര്‍ഡ് ദാനം, ആദരം, ആസ്വാദന സദസ് എന്നിവ നടക്കും.
ശനിയാഴ്ച രാവിലെ എട്ടു മുതല്‍ സ്ഥാപനങ്ങള്‍, ദര്‍സുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ എന്നിവിടങ്ങളിലെ സര്‍ഗ പ്രതിഭകള്‍ക്കായി മത്സരങ്ങള്‍ നടക്കും. ഞായറാഴ്ച രാവിലെ മുതല്‍ പൊതുവിഭാഗം വിഖായ വിദ്യാര്‍ഥികളുടെ വിവിധ മത്സരങ്ങള്‍ക്ക് അരങ്ങുണരും. വൈകിട്ട് അഞ്ചിന് സമാപിക്കും.
പ്രതിഭകളെ സ്വീകരിക്കാന്‍ മികച്ച സംവിധാനങ്ങളാണ് പ്രാദേശിക സ്വാഗതസംഘം ഒരുക്കിയിരിക്കുന്നത്. വടകര, മാഹി റെയില്‍വേ സ്റ്റേഷനുകളില്‍ വളന്റിയര്‍മാരുടെ സേവനം ഉണ്ടാകും. ദേശീയപാതയിലെ കുഞ്ഞിപ്പള്ളിയില്‍ ബസ് മാര്‍ഗം എത്തിച്ചേരാനുമാവും. കമാനങ്ങള്‍, ബോര്‍ഡുകള്‍, സ്ഥലസൂചികകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."