സര്‍ക്കാരിന്റേത് തീരദേശ ജനതയെ തിരസ്‌കരിക്കുന്ന സമീപനം: മുനീര്‍
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള തീരദേശ ജനതയെ പൂര്‍ണമായി തിരസ്‌കരിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. 'കനിവ് തേടി കടലിന്റെ മക്കള്‍' എന്ന മുദ്രാവാക്യമുയര്‍ത്തി മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംഘടിപ്പിച്ച നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കടലിന്റെ മക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമസഭക്ക് അകത്തും പുറത്തും ശക്തമായ ഇടപെടല്‍ യു.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുനീര്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഉമ്മര്‍ ഒട്ടുമ്മല്‍ അധ്യക്ഷനായി.
മുസ്‌ലിം ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് കുട്ടി അഹമ്മദ് കുട്ടി, എം.എല്‍.എ മാരായ പി.കെ അബ്ദുറബ്ബ് , പി. അബ്ദുല്‍ ഹമീദ്, പി. ഉബൈദുല്ല, വി.എസ് ശിവകുമാര്‍ എന്നിവരും അഡ്വ.എം റഹ്മത്തുല്ല, അഹമ്മദ്കുട്ടി ഉണ്ണികുളം, ജി. മാഹീന്‍ അബൂബക്കര്‍, ബീമാപള്ളി റഷീദ്, പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍, അഡ്വ. കണിയാപുരം ഹലീം, വിഴിഞ്ഞം റസാഖ് തുടങ്ങിയവരും പ്രസംഗിച്ചു. അഡ്വ. കെ.പി സെയ്തലവി സ്വാഗതവും മഞ്ചാന്‍ അലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."