പ്രതി 'ഷെറിന്‍'; അന്ന് മരുമകള്‍, ഇന്ന് മകന്‍
ചെങ്ങന്നൂര്‍: ഏഴുവര്‍ഷം മുന്‍പ് ചെങ്ങന്നൂരിനെ നടുക്കിയ മറ്റൊരു കൊലപാതകത്തിലും ഇപ്പോള്‍ നടന്ന സംഭവത്തിലും സമാനതകളേറെ.
2009 ജൂണ്‍ എട്ടിന് നടന്ന കാരണവര്‍ വധക്കേസിലെ മുഖ്യപ്രതി ഒരു ഷെറിന്‍ ആയിരുന്നു. ഇപ്പോള്‍ ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിസ്ഥാനത്തെത്തുന്നതും മറ്റൊരു ഷെറിനാണ്.
ഇയാള്‍ ജോയിയുടെ രക്തത്തില്‍ പിറന്ന മകനാണെങ്കില്‍ കാരണവര്‍ വധ കേസിലെ പ്രതി മരുമകള്‍ ഷെറിനായിരുന്നുവെന്നതാണ് വ്യത്യാസം. മാത്രമല്ല ഇരുകൊലപാതകങ്ങളും നടത്തിയത് പണത്തിനു വേണ്ടിയാണെന്ന സമാനതയും കേസുകള്‍ക്കുണ്ട്.
ചെറിയനാട് കാരണവേഴ്‌സ് വില്ലയെന്ന കൊട്ടാര സാദൃശ്യമായ വീട്ടിലായിരുന്നു അമേരിക്കന്‍ മലയാളിയായ ഭാസ്‌ക്കര കാരണവരും ഭിന്നശേഷിയുള്ള മകനും അയാളുടെ ഭാര്യ ഷെറിനും താമസിച്ചിരുന്നത്. സംഭവ സമയത്ത് കാരണവരുടെ ഭാര്യ അമേരിക്കയിലായിരുന്നു.
പണം തട്ടിയെടുക്കാനാണ് കിടപ്പു മുറിയില്‍ വച്ച് കാമുകന്മാരുമായി ചേര്‍ന്ന് മരുമകള്‍ ഷെറിന്‍ അമ്മായി അച്ഛനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
വിദഗ്ധമായ അന്വേഷണത്തെ തുടര്‍ന്ന് ഷെറിനും കൂട്ടാളികളും പിടിയിലായി. ഏറെക്കൊറെ ഇതിനു സമാനമാണ് കഴിഞ്ഞ ദിവസം നടന്ന ജോയി ജോണിന്റെ കൊലപാതകവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."