'എല്ലാറെഡി, പക്ഷേ യൂനിഫോം പണിതന്നു'
മണ്ണഞ്ചേരി: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെങ്കിലും യൂനിഫോമില്‍ പണിപാളിയതായി രക്ഷിതാക്കള്‍ പറയുന്നു. പാഠപുസ്തകങ്ങള്‍, നോട്ടുബുക്കുകള്‍, കുട, ബാഗ്, അനുബന്ധ ഉപകരണങ്ങള്‍ എല്ലാം ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ മാസംതന്നെ വാങ്ങി നല്‍കിയ സ്‌കൂള്‍യൂണിഫോം ബഹുഭൂരിപക്ഷം പേര്‍ക്കും ഇതുവരെ തുന്നിക്കിട്ടിയിട്ടില്ല.
സ്‌കൂള്‍ യൂണിഫോം തൈയ്ക്കുന്നവരുടെ എണ്ണക്കുറവും ആവശ്യക്കാരുടെ എണ്ണത്തിലെ വര്‍ദ്ധനയുമാണ് പൊല്ലാപ്പായത്. മിക്കസ്‌കൂളുകളിലും ഒന്നിലധികം തരത്തിലുള്ള യൂണിഫോമാണ് ധരിക്കേണ്ടത്. മൂന്നുതരം യൂണിഫോമുകള്‍ ധരിച്ചെത്തേണ്ട സ്‌കൂളുകള്‍ ജില്ലയിലുണ്ട്.
മെയ് ആദ്യവാരം തുണികളുമായി എത്തിയവര്‍ക്ക് ജൂണ്‍ അവസാനം നല്‍കാനേ കഴിയൂവെന്നാണ് പറഞ്ഞാണ് തുന്നല്‍ പണിയേറ്റെടുക്കാന്‍ കടക്കാര്‍ തയ്യാറായിട്ടുള്ളത്. കഴിഞ്ഞ തവണ ചിലയിടങ്ങളില്‍ പരാതികളുമായി രക്ഷിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇത് കണക്കിലെടുത്ത് തയ്യല്‍ കടയുടമകള്‍ നിബന്ധനകള്‍ വെച്ചു. തുണി സ്വീകരിക്കുന്ന തീയതിയും കൊടുക്കാമെന്ന് വാക്കുനല്‍കുന്ന തീയതിയും കൃത്യമായി രേഖപ്പെടുത്തിയാണ് മിക്കവരും പണിയേറ്റെടുക്കുന്നത്. അതിനാല്‍ തന്നെ ഇക്കുറി സ്‌കൂള്‍ തുറപ്പിന് എത്രപേര്‍ക്ക് പുത്തന്‍ യൂണിഫോമില്‍ സ്‌കൂള്‍പടി ചവിട്ടാന്‍ കഴിയുമെന്നറിയില്ല. യൂണിഫോമില്‍ മാറ്റമില്ലാത്തയിടങ്ങളില്‍ പഴയ യൂണിഫോം പലരും പൊടിതട്ടിയെടുത്തുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."