ആകാശത്ത് ഇന്ന് ദൃശ്യവിരുന്ന്; കിഴക്കന്‍ ചക്രവാളത്തില്‍ രക്തചന്ദ്രനും സൂപ്പര്‍മൂണും ചന്ദ്രഗ്രഹണവും
കോഴിക്കോട്: കടുംചുവപ്പ് നിറത്തിലുള്ള രക്തചന്ദ്രനും സൂപ്പര്‍ ബ്ലൂ മൂണും പിന്നെ ചന്ദ്രഗ്രഹണവും ഇന്ന് വാനരീക്ഷകര്‍ക്ക് നയനമനോഹര കാഴ്ചയൊരുക്കും. ഈ മാസത്തിലെ രണ്ടാമത്തെ സൂപ്പര്‍ മൂണ്‍ പ്രതിഭാസമാണ് ഇന്ന് നടക്കുന്നത്.
ബ്ലൂമൂണ്‍ എന്നറിയപ്പെടുന്ന ഇത്തരം പ്രതിഭാസം അപൂര്‍വമായാണ് സംഭവിക്കുന്നത്. അമേരിക്കയില്‍ 152 വര്‍ഷത്തിനു ശേഷമാണ് സൂപ്പര്‍മൂണും ചന്ദ്രഗ്രഹണവും ഒരുമിച്ചുവരുന്നത്. 1844 മെയ് 31 നായിരുന്നു ഇത്. എന്നാല്‍ ഇന്ത്യയില്‍ അവസാനമായി സൂപ്പര്‍ ബ്ലൂമൂണും ചന്ദ്രഗ്രഹണവും ഒരുമിച്ച് ദൃശ്യമായത് 1963 ലാണെന്നും ഇനി 2028 ഡിസംബര്‍ 31 നായിരിക്കും ഈ ദൃശ്യം സാധ്യമാകുകയെന്നും കോഴിക്കോട് റീജ്യനല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനറ്റോറിയം അധികൃതര്‍ പറഞ്ഞു.
ഇത്തവണത്തെ സൂപ്പര്‍ ബ്ലൂമൂണ്‍ ചുവന്ന നിറത്തിലാകുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലെ മലിനീകരവും ചുവപ്പുനിറം വര്‍ധിക്കാന്‍ കാരണമാകും. ഇന്ത്യയില്‍ കടുംചുവപ്പ് ചന്ദ്രന്‍ ഏറ്റവും നന്നായി ദൃശ്യമാകുക ബംഗളൂരുവിലായിരിക്കും. സാധാരണ ചന്ദ്രക്കല കിഴക്കന്‍ ചക്രവാളത്തില്‍ കാണാനാകില്ലെങ്കിലും ഇത്തവണ അതിനും വാനിരീക്ഷകര്‍ക്ക് ഭാഗ്യമുണ്ടാകും.
ഇന്ന് ചന്ദ്രന്‍ ഭൂമിയുടെ ഏറെ അടുത്തായതിനാല്‍ (3,58,994 കി.മീ. ശരാശരി ദൂരം 3,84,400 കി.മീ) വലുപ്പക്കൂടുതലുള്ള ചന്ദ്രനെയാകും ദൃശ്യമാകുക. ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 5.19ന് ആരംഭിക്കുന്ന ചന്ദ്രഗ്രഹണം കേരളത്തില്‍ വൈകുന്നേരം 6.25ന് ചന്ദ്രോദയത്തോടെയാണ് ദൃശ്യമാവുക. കോഴിക്കോട്ട് 7.37 ന് പൂര്‍ണ ചന്ദ്രഗ്രഹണം അവസാനിക്കും. എന്നാല്‍ ഗ്രഹണം പൂര്‍ണമായി അവസാനിക്കാന്‍ 8.41 വരെ കാത്തിരിക്കണം. ചന്ദ്രന്‍ 15.6 ഡിഗ്രിയില്‍ എത്തുന്നതുവരെ പൂര്‍ണഗ്രഹണം നീണ്ടുനില്‍കും. എന്നാല്‍ ഗ്രഹണം പൂര്‍ണമായി അവസാനിക്കാന്‍ ചന്ദ്രന്‍ 43.5 ഡിഗ്രിയിലെത്തണം.
ഈമാസം രണ്ടിനും കേരളത്തില്‍ സൂപ്പര്‍മൂണ്‍ ദൃശ്യമായിരുന്നു. സൂപ്പര്‍ മൂണോ ബ്ലഡ് മൂണോ ഭൂമിയില്‍ ഒരു പ്രശ്‌നവും സൃഷ്ടിക്കില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ സാധാരണ പൗര്‍ണമിയെ അപേക്ഷിച്ച് സൂര്യന്‍, ഭൂമി, ചന്ദ്രന്‍ എന്നിവ കൂടുതല്‍ കൃത്യമായ നേര്‍രേഖയില്‍ വരുന്നതിനാലും ചന്ദ്രന്‍ ഭൂമിയോട് കൂടുതല്‍ അടുത്തായതിനാലും കടലില്‍ വേലിയേറ്റത്തിന് ശക്തി കൂടുതലായിരിക്കും.
ബ്ലൂമൂണ്‍
ഒരു മാസത്തില്‍ രണ്ട് പൂര്‍ണ ചന്ദ്രന്‍ വന്നാല്‍ രണ്ടാമത്തെ പൂര്‍ണ ചന്ദ്രനെ ബ്ലൂമൂണ്‍ എന്ന് പറയും. കഴിഞ്ഞ ജനുവരി രണ്ടിന് പൂര്‍ണ ചന്ദ്രന്‍ ദൃശ്യമായിരുന്നു.
സൂപ്പര്‍മൂണ്‍
ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റുന്ന ചന്ദ്രന്‍ ഭൂമിയോട് അടുത്തുവരുമ്പോള്‍ സ്വാഭാവികമായും വലുപ്പം കൂടുതല്‍ തോന്നും. ഇതാണ് സൂപ്പര്‍മൂണ്‍.
ബ്ലഡ് മൂണ്‍
ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന പ്രകാശം ചന്ദ്രനില്‍ പതിക്കും. എന്നാല്‍ മഞ്ഞ, ചുവപ്പ് തുടങ്ങി തരംഗദൈര്‍ഘ്യം കൂടിയ പ്രകാശം മാത്രമേ ചന്ദ്രനില്‍ എത്തൂ. അതിനാല്‍ ഓറഞ്ചോ ചുവപ്പോ നിറത്തിലായിരിക്കും ചന്ദ്രന്‍ ദൃശ്യമാകുക. ഇതാണ് ബ്ലഡ് മൂണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."