പ്രവാസി നിക്ഷേപകരെ ആകര്‍ഷിച്ച് ബഹ്‌റൈന്‍കേരള നിക്ഷേപക സംഗമം
മനാമ: മുഖ്യമന്ത്രി പിണറായി വിജയന്റെ ത്രിദിന ബഹ്‌റൈന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മനാമയില്‍ നടന്ന ബഹ്‌റൈന്‍കേരള നിക്ഷേപക സംഗമം ശ്രദ്ധേയമായി
സമ്പദ്‌വ്യവസ്ഥക്കും പരിസ്ഥിതിക്കും ഒരുപോലെ ഇണങ്ങുന്ന എല്ലാ നിക്ഷേപങ്ങളെയും താന്‍ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി അറിയിച്ചു. കേരളം ഇന്ന് നൂറു ശതമാനവും അഴിമതി രഹിതമാണ്.
നിക്ഷേപത്തിന് സ്വര്‍ണ ഖനിയാണ് ഇന്ന് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബഹ്‌റൈന്‍കേരള നിക്ഷേപക സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില്‍ നിക്ഷേപത്തിന് കേരളത്തില്‍ നിരവധി അവസരങ്ങളുണ്ട്.
കേരളത്തില്‍ വന്ന് നിക്ഷേപിക്കണമെന്ന് വ്യവസായികളോടദ്ധേഹം പ്രത്യേകം അഭ്യര്‍ത്ഥിച്ചു.
വളര്‍ച്ചക്കും വികസനത്തിനും ഏറ്റവും സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. ഞങ്ങളുടെ ഉപഭോഗങ്ങള്‍ മറ്റു പലരേക്കാളം വളരെ വലുതാണ്. അതുകൊണ്ടുതന്നെ ആവശ്യങ്ങളും. ഏതൊരു മേഖലയിലും ഏതൊരു വലിപ്പത്തിലുമുള്ള വ്യവസായത്തെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. നേരിട്ടോ അല്ലാതെയോ തൊഴില്‍ നല്‍കുന്ന ഏതൊരു വ്യവസായത്തെയും തങ്ങള്‍ എല്ലാ കാലത്തും സ്വാഗതം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഇന്ന് പാശ്ചത്തല മേഖല, ആരോഗ്യ രംഗം, ടൂറിസം, വ്യവസായം, സാങ്കേതികവിദ്യ, ഗവേഷണം തുടങ്ങി എല്ലാ മേഖലകളും കേരളം നിക്ഷേപത്തിനു തുറന്നിട്ടിരിക്കയാണ്. ഉയര്‍ന്ന പരിസ്ഥിതി നിലവാരം കാരണം എല്ലാ നിക്ഷേപങ്ങളെയും സ്വാഗതം ചെയ്യുന്ന സംസ്ഥാനമല്ല കേരളം. പരിസ്ഥിതിയോട് ഇണങ്ങുന്ന, സൗഹൃദ വ്യവസായമാണ് ഞങ്ങള്‍ എപ്പോഴും സ്വാഗതം ചെയ്യുന്നത്.
മാനവ വിഭവശേഷിയായാലും പ്രകൃതിയായിലായും ഞങ്ങള്‍ ചൂഷണത്തിന് എതിരാണ്. ഞങ്ങളുടെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതും അവരുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതും അവരുടെ ജീവിതശൈലി മെച്ചപ്പെടുത്തുന്നതവുമായ വ്യവസായമോ ബിസിനസോ മറ്റു സംരംഭങ്ങളോ സ്വാഗതം ചെയ്യും. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുക എന്നതാണ് തങ്ങളുടെ നിര്‍ദ്ദിഷ്ട വ്യവസായ നയം. ഇപ്പോഴത്തെയും ഭാവിയിലെയും കേരള ജനതയുടെ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള ബന്ധം ചരിത്രപരവും അതിനു നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. കാലങ്ങള്‍ ആ ബന്ധത്തിന്റെ പകിട്ട് കുറച്ചിട്ടില്ല. അത് ശക്തമായി വളരുകയാണ്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ വന്‍തോതില്‍ മലയാളികള്‍ ബഹ്‌റൈനില്‍ വരികയും അവര്‍ കഠിനാധ്വാനം ചെയ്ത് രാഷ്ട്ര നിര്‍മ്മിതിയില്‍ പങ്കുവഹിക്കുകയും ചെയ്തു. ബഹ്‌റൈനെ ഒരു നിക്ഷേപകന്‍ എന്ന നിലക്ക് കേരളത്തിലേക്കു സ്വാഗതം ചെയ്യാനുള്ള അവസരമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുഖവുര ആവശ്യമില്ലാത്ത സ്ഥലമാണ് കേരളം. ഇന്ത്യയില്‍ അതിവേഗം വികസിക്കുന്ന സംസ്ഥാനമാണ് കേരളം. ഏറ്റവും ഉയര്‍ന്ന സാക്ഷരത നിരക്കും ഉയര്‍ന്ന മാനവ വിഭവ സൂചികയും കേരളത്തിനാണ്. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും ഏറെ മുന്നിലാണ് ഇതില്‍ കേരളത്തിന്റെ സ്ഥാനം. ആയുര്‍ദൈര്‍ഘ്യം, സാക്ഷരത, മാനവ വിഭവ സൂചിക എന്നീ കാര്യങ്ങളില്‍ കേരളം. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളം അതിവേഗം നഗരവത്ക്കരിക്കപ്പെടുന്ന സംസ്ഥാനവുമാണ്.
ഇന്ത്യയിലെ മറ്റേതൊരു വന്‍കിട നഗരവുമായി പാശ്ചാത്തല സൗകര്യങ്ങള്‍ താരതമ്യം ചെയ്താല്‍ കേരളം അദ്ഭുതപ്പെടുത്തും. 2,19,805 കിലോമീറ്റര്‍ റോഡും 1,148 കിലോ മീറ്റര്‍ റെയില്‍വെ ലൈനും 1687 കിലോമീറ്റര്‍ ഉള്‍നാടന്‍ ജലഗതാഗത പതായും കേരളത്തിനുണ്ട്. കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ഒരു വന്‍കിട തുറമുഖവും സംസ്ഥാനത്തിനു കീഴില്‍ 17 ചെറുകിട തുറമുഖങ്ങളും ഉണ്ട്. നാലു വിമാനതാവളങ്ങള്‍ ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നടക്കുന്നു. വല്ലാര്‍പാടം കണ്ടയ്‌നര്‍ ടെര്‍മിനലും കേരളത്തിനുണ്ട്.
ഡിജിറ്റല്‍ രംഗത്ത് ഏറ്റവും മികച്ച പാശ്ാചത്തല സൗകര്യമാണുള്ളത്. ചുരുങ്ങിയ ചെലവില്‍ ആശയവിനിമയം സാധ്യമാകുന്ന കേബിള്‍ ശൃംഘല സംസ്ഥാനത്തുണ്ട്. നൂറു ശതമാനമാണ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി.
ഇന്ത്യയുടെ കയറ്റുമതിയില്‍ 20 ശതമാനം ഭക്ഷ്യവിഭവങ്ങളും കേരളത്തില്‍നിന്നാണ്. അടുത്ത മൂന്നു വര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ സാധന കയറ്റുമതി ഇരട്ടിയാക്കുമെന്നും അതില്‍ ബഹ്‌റൈന് പ്രധാന പങ്കുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ തൊഴിലാളികള്‍ ബുദ്ധിയുള്ളവരും കഠിനാധ്വാനികളുമാണ്. അതോടൊപ്പം അവരുടെ കര്‍ത്തവ്യത്തെയും അവകാശങ്ങളെയുംകുറിച്ച് ബോധവാന്‍മാരുമാണ്. ചൂഷണം ചെയ്യുന്ന വ്യവസ്ഥിതിയില്‍നിന്നും അവര്‍ സംരക്ഷിതരുമാണ്. തൊഴിലാളിയെയും നിക്ഷേപകനെയും നല്ല രീതിയില്‍ കൈകാര്യം ചെയ്യുക എന്നതില്‍ തങ്ങള്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഐടി രംഗത്ത് ഇന്ത്യക്കു വഴിതെളിയിച്ച സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ പ്രഥമ ഐടിപാര്‍ക്കാണ് തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക്. സ്റ്റാര്‍ട്ട് അപ് വില്ലേജുകളുടെ കേന്ദ്രവുമാണ് കേരളം. മൊബൈലുകളിലേക്കായി കേരള അധിഷ്ഠിത ആപ്പ്‌സ്, ധനസേവന ഉല്‍പ്പന്നങ്ങള്‍, ടൂറിസം, ഗതാഗതം എന്നിവയുടെ വികസനത്തില്‍ പങ്കാളിത്തം വഹിക്കാന്‍ ബഹ്‌റൈനെ ക്ഷണിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ സ്മാര്‍ട്ട് സിറ്റികളും സ്മാര്‍ട്ട് ഗ്രാമങ്ങളുമാക്കാനും നിങ്ങളെ ക്ഷണിക്കുകയാണ്. പുതിയ സാങ്കേതിക വിദ്യയുടെ വികാസത്തിനും ഗവേഷണത്തിനുമായി നോളേജ് സെന്റര്‍ നിര്‍മ്മിക്കുമെന്നും അദ്ധേഹം വ്യക്തമാക്കി.
റബര്‍, നാളികേരം, കശുവണ്ടി, അടയ്ക്ക, പഴങ്ങളും പച്ചക്കറികളും ആഗ്രോ ഇന്‍ഡസ്ട്രീസ്, ഫ്‌ളോറികള്‍ച്ചര്‍, ഓര്‍ക്കിട് എന്നിവയിലെല്ലാം കേരളം നിക്ഷേപം ക്ഷണിക്കുകയാണ്. തേങ്ങയില്‍ അധിഷ്ഠിതമായ വ്യവസായങ്ങളും സുഗന്ധവ്യഞ്ജന വ്യവസായങ്ങളും വികസിപ്പിക്കാന്‍ വലിയ സാധ്യതയുണ്ടെന്നും അദ്ധേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."