കേന്ദ്രസര്‍ക്കാരിനെതിരെ വി.കെ ശശികല; ' എം.പിമാര്‍ കൂറുമാറുന്നത് ആരുടെ പ്രേരണയാലാണെന്ന് എല്ലാവര്‍ക്കും അറിയാം'
ചെന്നൈ; കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ പരോക്ഷ വിമര്‍ശനമുന്നയിച്ച് എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍.
പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിക്കുന്നവര്‍ എം.പിമാര്‍ മാത്രമാണ്. ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ഞാനൊരു സ്ത്രീ ആയതിനാലാണ് വേട്ടയാടപ്പെടുന്നതെന്നും ശശകല പറഞ്ഞു.
ജയലളിതയുടെ കാലത്തും ഞാന്‍ ഒരുപാട് വെല്ലുവിളികളെ നേരിട്ടുണ്ട്. തനിക്ക് ഇതൊന്നും ഒരു പുത്തരിയല്ല ,എം.ജി.ആറിന്റെ കാലം മുതല്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ശശികല പ്രതികരിച്ചു.
ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന വിമര്‍ശനം ആവര്‍ത്തിച്ച ശശികല, തങ്ങള്‍ നാലരക്കൊല്ലം കൂടി തുടര്‍ന്ന് ഭരിക്കുമെന്ന് പറഞ്ഞു.
താന്‍ ആത്മഹത്യാ ഭീഷണി മുഴക്കി ഗവര്‍ണര്‍ക്കയച്ചതെന്നാരോപിച്ച് ഒരു കത്ത് പ്രചരിപ്പിക്കുകയാണ് എതിരാളികളെന്നും അവര്‍ പറഞ്ഞു.
എന്തുകൊണ്ടാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞക്ക് ക്ഷണിക്കാത്തതെന്ന ചോദ്യത്തിന് ശശികല മറുചോദ്യയമെറിഞ്ഞു. എന്തു കൊണ്ടാണ് എംപിമാര്‍ മാത്രം പന്നീര്‍ശെല്‍വം പക്ഷത്തേക്ക് കൂറുമാറുന്നതെന്നായിരുന്നു ശശികലയുടെ ചോദ്യം
അഞ്ച് എം.പിമാര്‍ കാവല്‍ മുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന് പിന്തുണയുമായി രംഗത്തുവരുന്ന സാഹചര്യത്തില്‍ ശശികല എം.എല്‍.എമാരുമായി കൂവത്തൂരിലെത്തി കൂടിക്കാഴ്ച്ച നടത്തി.
അതേസമയം കാവല്‍ മുഖ്യമന്ത്രി പനീർ ശെല്‍വവും കൂവത്തൂരിലെത്തുമെന്നാണ് റിപ്പോർട്ട്.
വെല്ലൂര്‍ എം പി ബി സെങ്കുട്ടുവന്‍, തൂത്തുക്കുടി എം പി ജയസിങ് ത്യാഗരാജ് എന്നിവരാണ് പിന്തുണ പനീർ ശെല്‍വത്തിന് അറിയിച്ചത്. ഇതോടെ രണ്ട് രാജ്യസഭാംഗങ്ങളുള്‍പ്പെടെ പത്ത് എംപിമാരുടെ പിന്തുണയാണ് പനീര്‍ശെല്‍വത്തിനുള്ളത്. ഏഴ് എംഎല്‍എമാരുടെ പിന്തുണയാണ് പനീര്‍ശെല്‍വത്തിനുള്ളത്.
ഇന്ന് രാവിലെയും ശശികല പക്ഷത്തുനിന്ന് മൂന്ന് എം.പിമാര്‍ പനീര്‍ ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിരുന്നു.
അതിനിടെ, കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ നിന്ന് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് എം.എല്‍.എ മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതായും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്്. നിലവില്‍ ഏഴ് എം.എല്‍.എമാരാണ് പനീര്‍ശെല്‍വത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.
ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തീരുമാനം വൈകിക്കുന്നത് പാര്‍ട്ടി പിളര്‍ത്താനാണെന്ന ആരോപണം ഉന്നയിച്ച ശശികല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."