HOME
DETAILS

ത്രിദിന ബഹ്‌റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി മടങ്ങി

  
backup
February 12 2017 | 14:02 PM

%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d

മനാമ: ത്രിദിന ബഹ്‌റൈന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലേക്ക് മടങ്ങി.
ശനിയാഴ്ച അര്‍ധരാത്രി ഗള്‍ഫ് എയര്‍ വിമാനത്തിലാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച തുടങ്ങിയ സന്ദര്‍ശനത്തിനിടെ അദ്ദേഹം ബഹ്‌റൈനിലെ പ്രമുഖ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


ഇതില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുമായി നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പായി കൂടിക്കാഴ്ച നടത്തിയത്. ശനിയാഴ്ച രാത്രി സഫ്രിയ പാലസില്‍ നടന്ന ചര്‍ച്ച അരമണിക്കൂറോളം നീണ്ടു. കേരളത്തിന്റെ ഉപഹാരമായി രാജാവിന് ആറന്‍മുള കണ്ണാടിയും പിണറായി സമര്‍പ്പിച്ചു.


കേരളം സന്ദര്‍ശിക്കാനുള്ള ക്ഷണം പരിഗണിക്കാമെന്ന് രാജാവ് ഉറപ്പുനല്‍കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
കേരളവും മലയാളികളുമായുള്ള ദീര്‍ഘനാളത്തെ ബന്ധവും രാജാവ് അനുസ്മരിച്ചു. കേരളവും ബഹ്‌റൈനും ശക്തമായി മുന്നോട്ടു പോകും. ഇന്ത്യ-ബഹ്‌റൈന്‍ പുരോഗതിക്കായി ഒരു വര്‍ക്കിങ് ഗ്രൂപ്പ് രൂപവത്കരിക്കുന്നതിന്റെ സാധ്യതകള്‍ പരിഗണിക്കണമെന്നു രാജാവ് പറഞ്ഞു. ഇതിനായി, ചര്‍ച്ചയില്‍ പങ്കെടുത്ത വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

 

cm-with-king-3


കൂടാതെ ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ തുടങ്ങിയവരുമായും അദ്ധേഹം ചര്‍ച്ച നടത്തിയിരുന്നു.
ചര്‍ച്ചകള്‍ക്കിടെ പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ രാഷ്ട്ര നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ സാധിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.


പ്രവാസി വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന പിണറായി വിജയന്‍ ബഹ്‌റൈന്‍ ഭരണകൂടത്തിന്റെ അതിഥിയായാണ് ബഹ്‌റൈനിലെത്തിയത് എന്നതിനാല്‍ ഈ സന്ദര്‍ശനത്തെയും കൂടിക്കാഴ്ചകളെയും ഏറെ പ്രതീക്ഷകളോടെയാണ് പ്രവാസികള്‍ കാണുന്നത്. കേരളവും ബഹ്‌റൈനും തമ്മിലുള്ള നിക്ഷേപ, വ്യാപാര ബന്ധങ്ങളിലും സൗഹൃദത്തിലും മുഖ്യമന്ത്രിയുടെ സന്ദര്‍ശനം നാഴികക്കല്ലാകുമെന്നാണ് പ്രമുഖര്‍ വിലയിരുത്തുന്നത്.


പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനങ്ങള്‍ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചിരുന്നു.


മുഖ്യമന്ത്രിയുടെ ഭാര്യ കമല, ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ,പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, വ്യവസായികളായ എം എം യൂസഫലി, രവി പിള്ള, വര്‍ഗീസ് കുര്യന്‍, മാധ്യമ പ്രവര്‍ത്തകന്‍ സോമന്‍ ബേബി തുടങ്ങിയവരും വിവിധ കൂടിക്കാഴ്ചകളില്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago