ഇ.അഹമ്മദിന്റെ മരണം ഗള്‍ഫിലും രോഷം പുകയുന്നു; സമഗ്ര അന്വേഷണം വേണമെന്ന് ഖത്തര്‍ കണ്ണൂര്‍ മണ്ഡലം കെ.എം.സി.സി.
ദോഹ. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദ് എം.പിയുടെ മരണത്തില്‍ ആരോപിക്കപ്പെട്ട ദുരൂഹത പുറത്ത് കൊണ്ടുവരാന്‍ സമഗ്രവും നിശ്പക്ഷവുമായ അന്വേഷണം വേണമെന്ന് ഖത്തര്‍ കണ്ണൂര്‍ മണ്ഡലം കെ.എം.സി.സി., കേന്ദ്ര ഗവര്‍മെന്റിനോട് ആവശ്യപ്പെട്ടു. ലോകത്തിന്റെ മുന്നില്‍ മതേതര ഇന്ത്യയുടെ പ്രതീകമായിരുന്ന ഒരു നേതാവിന് എന്തുകൊണ്ട് ദല്‍ഹി ആര്‍. എല്‍. എം. ആശുപത്രിയില്‍ ഇത്രയും ക്രൂരമായ സാഹചര്യം നേരിടേണ്ടി വന്നുവെന്ന് രാജ്യത്തോടും ജനങ്ങളോടും വിശദീകരിക്കുവാന്‍ കേന്ദ്ര സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്.
പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ അദ്ദേഹം ഡല്‍ഹിയില്‍ എത്തിയത് ഒരു രോഗിയായിട്ടല്ല. എന്നാല്‍ പാര്‍ലമെന്റില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് രാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിറ്റേന്ന് പുലര്‍ച്ചെ മരണം വിവരം പുറത്ത് അറിയുന്നത് വരെ എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല. ഈ രഹസ്യത്തിന്റെ ചുരുളുകള്‍ അഴിഞ്ഞ് സത്യം പുറത്ത് വരണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലാ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി റഹീസ് പെരുമ്പ യോഗം ഉദ്ഘാടനം ചെയ്തു. സീനിയര്‍ നേതാവ് മുസ്തഫ മുണ്ടേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷറഫ് ആറളം പ്രസിഡണ്ട് സക്കരിയ മാണിയൂര്‍, റഫീഖ് പള്ളിവളപ്പ്, കെ.പി. മൊയ്തീന്‍ കോയ, അനീസ് എ. റഹ്മാന്‍, മുസമ്മില്‍ മുണ്ടേരി,ശിഹാബ്, ഉമൈര്‍ കല്ലിയാടംപൊയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."