ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് തുടക്കം
ദോഹ: 7,76,000 ഡോളര്‍ പ്രൈസ് മണിക്കു വേണ്ടിയുള്ള ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന് ഖലീഫ ഇന്റര്‍നാഷനല്‍ ടെന്നീസ് ആന്റ് സ്വക്വാഷ് കോംപ്ലക്‌സില്‍ തുടക്കമാവും. ശനിയാഴ്ച നടന്ന ഡ്രോയില്‍ മല്‍സരങ്ങളുടെ രൂപമായി. എളുപ്പത്തില്‍ കിരീടത്തിലേക്ക് ചുവട് വയ്ക്കാമെന്നു കരുതിയിരുന്ന ലോക ആറാം നമ്പര്‍ താരം അഗ്‌നിയെസ്‌ക റാഡ്വന്‍സ്‌കയ്ക്ക് കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വരും.
27കാരിയായ പോളണ്ട് താരത്തിന് രണ്ടാം റൗണ്ടില്‍ ഡെന്മാര്‍ക്കിന്റെ കരോലിന്‍ വോസ്‌നിയാക്കിയെ നേരിടേണ്ടി വന്നേക്കും. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ വോസ്‌നിയാക്കി നെതര്‍ലന്റ്‌സിന്റെ കികി ബെര്‍ട്ടന്‍സിനെയാണ് നേരിടുന്നത്.
അതേ സമയം ഡ്രോ പൂര്‍ത്തിയാപ്പോള്‍ ഒന്നാം റൗണ്ടില്‍ പ്രമുഖതാരങ്ങള്‍ക്ക് ബൈ ലഭിച്ചു. ആദ്യ നാലു സീഡഡ് താരങ്ങള്‍ക്കാണ് രണ്ടാം റൗണ്ടിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചത്. ഒന്നാം സീഡും ലോക രണ്ടാം നമ്പര്‍ താരവുമായ ജര്‍മ്മനിയുടെ ആന്‍ജലീഖ് കെര്‍ബര്‍, മൂന്നാം നമ്പര്‍ താരവും രണ്ടാം സീഡുമായ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന്‍ പ്ലിസ്‌ക്കോവ, ലോക അഞ്ചാം നമ്പര്‍ താരവും മൂന്നാം സീഡുമായ സ്ലൊവാക്യയുടെ ഡൊമിനിക സിബുലുകോവ, ആറാം റാങ്ക് താരവും നാലാം സീഡുമായ പോളണ്ടിന്റെ അഗ്‌നിയേസ്‌ക്വ റാഡ്വാന്‍സ്‌ക എന്നിവര്‍ക്കാണ് ഒന്നാം റൗണ്ടില്‍ ബൈ ലഭിച്ചത്. ഇവര്‍ നേരിട്ട് രണ്ടാം റൗണ്ടിലെത്തി.
അഞ്ചാം സീഡ് സ്‌പെയിനിന്റെ ഗാബ്രിന്‍ മുരൂഗൂസ ആദ്യറൗണ്ടില്‍ തുര്‍ക്കിയുടെ കാഗ്‌ല ബുയുകാകെയെയും ആറാം സീഡ് റഷ്യയുടെ എലേന വെസ്‌നിന യോഗ്യതാമല്‍സരത്തിലെ വിജയിയെയും ഏഴാം സീഡ് സ്വിറ്റ്‌സര്‍ലന്റിന്റെ ടിമിയ ബാക്‌സിന്‍സ്‌കി കസാഖിസ്ഥാന്റെ യൂലിയ പുടിന്‍സേവയെയും എട്ടാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്‌്രൈടക്കോവ ഒമാന്റെ ഫാത്തിമ അല്‍നബാനിയെയും നേരിടും.
ടോട്ടല്‍ ഓപ്പണ്‍ സിംഗിള്‍സിലെ ഏക ഗള്‍ഫ് സാന്നിധ്യമാണ് അല്‍നബാനി.
ഗള്‍ഫ് മേഖലയിലെ മികച്ച ടെന്നീസ് താരങ്ങളിലൊരാളായ അല്‍നബാനി സ്ഥിരമായി ടോട്ടല്‍ ഓപ്പണില്‍ കളിക്കുന്നുണ്ട്. തന്റെ പ്രിയപ്പെട്ട മല്‍സരവേദിയാണ് ഖത്തര്‍ ഖലീഫ ടെന്നീസ് കോംപ്ലക്‌സെന്നും കാണികളുടെ പൂര്‍ണപിന്തുണയുണ്ടാകണമെന്നും അല്‍നബാനി ദോഹയില്‍ മാധ്യമങ്ങളോടു സംസാരിക്കവെ പറഞ്ഞു. ഫ്രാന്‍സിന്റെ കരോലിന്‍ ഗാര്‍സിയ, ഹംഗറിയുടെ ടിമിയ ബാബോസ്, ചൈനയുടെ ഷുവൈ സാങ്, റഷ്യയുടെ അനസ്താസ്യ പാവ്‌ല്യുഷെങ്കോവ, ആസ്ത്രേലിയയുടെ സാമന്ത സ്‌ട്രോസര്‍, റഷ്യയുടെ ഡാരിയ കസാറ്റിന്‍ക, ഇറ്റലിയുടെ റോബര്‍ട്ട വിന്‍സി എന്നിവരും ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ക്കിറങ്ങും. പ്രതികൂലമായ കാലാവസ്ഥ കളിയെ എങ്ങിനെ ബാധിക്കുമെന്ന ആശങ്കയിലാണ് സംഘാടകര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."