വേനപ്പാറ ക്രഷറിന് അനുമതി നല്‍കരുതെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്
തിരുവമ്പാടി: വേനപ്പാറ അങ്ങാടിക്ക് സമീപം ക്രഷര്‍ യൂണിറ്റ് തുടങ്ങാന്‍ അനുമതി നല്‍കരുതെന്ന ആവശ്യവുമായി ക്വാറിക്രഷര്‍ വിരുദ്ധ കര്‍മസമിതി രംഗത്ത്. വന്‍കിട ക്രഷറിനാവശ്യമായ കെട്ടിടങ്ങള്‍ നിര്‍മിക്കാനാണ് സ്ഥലമുടമ അപേക്ഷ നല്‍കിയിരിക്കുന്നത്.
ഇതിന്മേല്‍ മുക്കം നഗരസഭാ അധികൃതര്‍ നടപടി തുടങ്ങിയതോടെ നാട്ടുകാര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി നാട്ടുകാര്‍ ഇവിടെ ക്വാറിക്രഷര്‍ വിരുദ്ധ സമരത്തിലാണ്.
വേനപ്പാറ അങ്ങാടിക്ക് സമീപം ആരാധനാലയങ്ങള്‍ക്കും സ്‌കൂളിനും സമീപത്ത് സര്‍വ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ക്വാറിയും ക്രഷറും തുടങ്ങാന്‍ നീക്കം നടത്തുന്നത്. ക്രഷര്‍ തുടങ്ങാന്‍ പോകുന്ന സ്ഥലം അഞ്ചേക്കറോളം പുറമ്പോക്ക് ഭൂമിയാണെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.
പാറക്കൂട്ടങ്ങളായതിനാല്‍ ഒഴിവാക്കപ്പെട്ട പ്രദേശം പിന്നീട് സ്വാകാര്യവ്യക്തി തന്റെ സ്ഥലത്തോട് കൂട്ടിച്ചേര്‍ക്കുകയായിരുന്നെന്നാണ് പരാതി. ഇതിന്റെ വിവരാവകാശ രേഖകള്‍ ക്വാറിക്രഷര്‍ വിരുദ്ധ കര്‍മസമിതി ശേഖരിച്ചിട്ടുണ്ട്.
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് അധികൃതര്‍ അടിയന്തര പരിശോധന നടത്തണമെന്ന് കര്‍മസിമിതി ആവശ്യപ്പെട്ടു. ചെയര്‍മാന്‍ എം.ടി ജോസഫ് അധ്യക്ഷനായി. സന്തോഷ് കല്ലിടുക്കില്‍, ജോണ്‍സണ്‍ തോമസ്, ഇ.കെ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."