HOME
DETAILS

റോഹിംഗ്യ: ഇന്ത്യയെ ലോകത്തിന്റെ അഭയാര്‍ഥി തലസ്ഥാനമാക്കില്ലെന്ന് കേന്ദ്രം

  
backup
January 31 2018 | 13:01 PM

rohingya-supreme-court-central-govt

ന്യൂഡല്‍ഹി: മറ്റു രാജ്യങ്ങളില്‍ നിന്ന് ഹിന്ദു, സിഖ് അഭയാര്‍ഥികളെ സ്വാഗതംചെയ്യുന്ന നയമുള്ള കേന്ദ്രസര്‍ക്കാരിന് എന്തുകൊണ്ട് മുസ്‌ലിം അഭയാര്‍ഥികളെ സ്വാഗതംചെയ്തുകൂടാ എന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രിംകോടതിയില്‍. അഭയാര്‍ഥികളെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ ചോദ്യംചെയ്ത് രോഹിംഗ്യാ വംശജരായ മുഹമ്മദ് സലീമുല്ലയും മുഹമ്മദ് ഷഖീറും സമര്‍പ്പിച്ച ഹരജിയില്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍കറും അടങ്ങുന്ന ബെഞ്ചിനു മുമ്പാകെ വാദംകേള്‍ക്കുകയായിരുന്നു കോടതി.

കേസില്‍ ബുധനാഴ്ച ശക്തമായ വാദമാണ് ചീഫ്ജസ്റ്റിസിന്റെ ബെഞ്ചില്‍ നടന്നത്. വാദംകേള്‍ക്കവെ സ്വാഗതം എന്ന വാക്ക് ഉപയോഗിച്ച ഭൂഷന്റെ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പ്രതിഷേധിച്ചു. സ്വാഗതം എന്നത് അതിഭാവുകത്വവല്‍കരിച്ചതാണെങ്കിലും നിലവില്‍ അങ്ങിനെയൊരു നയമുണ്ടെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

വളരെയധികം ദാരിദ്ര്യത്തിലും വൃത്തിഹീനമായ അന്തരീക്ഷത്തിലുമുള്ള ക്യാംപുകളിലാണ് രോഹിംഗ്യകള്‍ ഇന്ത്യയില്‍ കഴിയുന്നത്. ഇവിടത്തെ സാഹചര്യങ്ങള്‍ അതിദയനീയമാണ്. സ്‌കൂളോ ആശുപത്രിയോ അവര്‍ക്കില്ലെന്നും അദ്ദേഹം വാദിച്ചു. ഇതിനിടെ ഇടപെട്ട ജസ്റ്റിസ് ചന്ദ്രചൂഡ്, ഹരജിക്കാരന്റെ വിശദാംശങ്ങളില്‍ നിന്ന് ഇതിലെ മാനുഷികവശം വ്യക്തമാണെന്ന് പറഞ്ഞു. എന്നാല്‍, ഇന്ത്യയില്‍ കഴിയുന്ന അഭയാര്‍ഥികള്‍ക്ക് രാജ്യത്തെ നിയമങ്ങള്‍ ബാധകമാവുന്ന പോലെ ഇന്ത്യയിലേക്കു പ്രവേശനം കാത്തിരിക്കുന്നവര്‍ക്കും ആണോയെന്നും തിരിച്ചുചോദിച്ചു. ഇതിനോട് പ്രതികരിച്ച ഭൂഷണ്‍, അഭയാര്‍ഥികളെ തിരിച്ചയക്കുന്നത് ഇന്ത്യയുടെ രാജ്യാന്തര അഭയാര്‍ഥി നയത്തിന്റെ ലംഘനമാണെന്നു വ്യക്തമാക്കി.

അതിര്‍ത്തികളിലെത്തുന്ന അഭയാര്‍ഥികളെ കുരുമുളക് സ്‌പ്രേയും ഗ്രനേഡുകളും ഉപയോഗിച്ചു ബി.എസ്.എഫ് ഭടന്‍മാര്‍ തിരിച്ചയക്കുന്നുണ്ടെന്ന് ഭൂഷണ്‍ വാദിച്ചു. അഭയം തേടിയെത്തുന്നവരെ മടക്കി അയക്കുന്നത് അഭയാര്‍ഥി നയത്തിന്റെ ലംഘനമാണ്. റോഹിംഗ്യകള്‍ ഇന്ത്യയിലേക്കു പ്രവേശിക്കുന്നത് തടയരുതെന്നും ഭൂഷണ്‍ വാദിച്ചു.

ഭൂഷണ്‍ വാദം തുടരുന്നതിനിടെ ഇടപെട്ട തുഷാര്‍ മേത്ത, ഇന്ത്യയെ ലോകത്തിന്റെ അഭയാര്‍ഥി തലസ്ഥാനമായി മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും അങ്ങിനെ ആക്കാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും ചോദിച്ചു. ഇങ്ങനെ പോവുകയാണെങ്കില്‍ അത് ഉടന്‍ ആവുമെന്നും തുഷാര്‍ മേത്ത പറഞ്ഞു. ഈ സമയം അതിര്‍ത്തികളില്‍ അഭയാര്‍ഥികളോടുള്ള പെരുമാറ്റം സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ചര്‍ച്ചനടത്തിവരികയാണ്. തീരുമാനമെടുക്കാനുള്ള സാവകാശം അനുവദിക്കണം. ഇതിലൊരു യാദൃച്ഛികതയും ഇല്ല. കോടതി ഇടപെടേണ്ട വിഷയവുമല്ല ഇതെന്നും സര്‍ക്കാര്‍ അറിയിച്ചു. വിഷയത്തില്‍ ഭരണഘടന പറയുന്നത് അനുസരിക്കുകയാണ് സര്‍ക്കാരിന്റെ കടമ. കരുണകാണിക്കേണ്ട വിഷയമല്ല ഇതെന്നും തുഷാര്‍ മേത്ത പറഞ്ഞു.

ഈ സമയം ഇടപെട്ട ഭരണഘടനാ വിദഗ്ധന്‍ രാജീവ് ധവാന്‍, ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഒരാള്‍ വന്ന് ഞാന്‍ അഭയാര്‍ഥിയാണ് എന്ന് അവകാശപ്പെട്ടാല്‍ അതിന്റെ സത്യാവസ്ഥ പരിശോധിക്കപ്പെടേണ്ടതുണ്ടെന്നു അഭിപ്രായപ്പെട്ടു. അങ്ങിനെ പറയുന്നയാളെ ബലംപ്രയോഗിച്ച് പുറത്താക്കാനാവില്ല. അങ്ങിനെയാണെങ്കില്‍ ഇന്ത്യയുടെ അഭയാര്‍ഥി നിര്‍ണയാവകാശത്തിന് എന്തു പ്രസക്തി? അഭയാര്‍ഥി നിര്‍ണയാവകാശത്തെ നിരവധി ഹൈക്കോടതികള്‍ ശരിവച്ചിട്ടുണ്ട്. വിഷയം സര്‍ക്കാര്‍ നയതന്ത്രപരമായി പരിഹരിക്കട്ടെ. പക്ഷേ, ഈ രൂപത്തില്‍ ഇത് മുന്നോട്ടുകൊണ്ടുപോവരുത് അദ്ദേഹം പറഞ്ഞു.

അഭയാര്‍ഥികളോടു മാനുഷികപരിഗണനയാവാമെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അശ്വിനി കുമാറും ആവശ്യപ്പെട്ടു. അഭയാര്‍ഥികളെ മരണത്തിന്റെ വായിലേക്ക് തിരിച്ചയക്കാന്‍ നമുക്ക് കഴിയില്ല. ജീവിക്കാനുള്ള ഒരാളുടെ അവകാശം നിഷേധിക്കാന്‍ പാടില്ല. ജീവിതത്തിന്റെ പരമോന്നത സംരക്ഷകനായ സുപ്രിംകോടതി വിഷയത്തില്‍ ഇടപെടണമെന്നും അശ്വിനികുമാര്‍ ആവശ്യപ്പെട്ടു.

വിഷയം നയതന്ത്രപരമായി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടു. ഒക്ടോബറില്‍ കേസ് പരിഗണിക്കുന്നതിനിടെ കേസില്‍ അന്തിമതീരുമാനമുണ്ടാവുന്നതുവരെ അഭയാര്‍ത്ഥികളെ ഇന്ത്യയില്‍ നിന്നു നാടുകടത്തരുതെന്നും സുപ്രിംകോടതി വാക്കാല്‍ പറഞ്ഞിരുന്നു. കേസില്‍ അടുത്തമാസം ഏഴിനു വീണ്ടും വാദംകേള്‍ക്കും.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  15 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  16 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  17 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  18 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  18 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  18 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  18 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  18 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  18 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  19 hours ago