'സ്വാശ്രയ കോളജുകളില്‍ നടക്കുന്ന വിദ്യാര്‍ഥി പീഡനം അവസാനിപ്പിക്കണം'
കോഴിക്കോട്: സ്വാശ്രയ കോളജുകളില്‍ നടക്കുന്ന വിദ്യാര്‍ഥി പീഡനം അവസാനിപ്പിക്കാനാവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് എസ്. കെ.എസ്. എസ്. എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നാദാപുരത്ത് നടത്തുന്ന മദീനാ പാഷന് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാംപസ് വിങ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ഷഹ്ഫേ മദീന' നേതൃത്വ പഠന ക്യാംപ് ഈ ആവശ്യമുന്നയിച്ചത്.
വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ പരിഗണിക്കപ്പെടാതെ നിയമത്തില്‍ മാത്രം ഒതുങ്ങുകയാണ്. കാംപസുകള്‍ പീഡനങ്ങളുടെ തടവറയാകുന്ന ഇക്കാലത്ത് പുതുതലമുറയെ സാംസ്കാരിക പരമായ മൂല്യങ്ങളില്‍ നിന്നും അകറ്റുകയാണ്. പല കാംപസുകളും ഇന്ന് കോണ്സണ്ട്രേഷന് ക്യാംപിന് തുല്യമാണ്. കാംപസുകളില്‍ ജനാധിപത്യ സ്വഭാവം ഇല്ലാതാവുന്ന അവസരത്തില്‍ സംഘടനകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചെന്നും ക്യാംപ് അവലോകനത്തില്‍ നേതാക്കള്‍ പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് മായനാട് വച്ച് ആരംഭിച്ച ക്യാംപില്‍ ജില്ലയിലെ വിവിധ കാംപസുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം നിര്‍വഹിച്ചു. ഒ.പി അഷ്റഫ് അധ്യക്ഷനായി. സുബൈര്‍ മാസ്റ്റര്‍, അലി അക്ബര്‍ മുക്കം, മുഹമ്മദ് മാസ്റ്റര്‍, അബൂബക്കര്‍, ഡോ: അബ്ദുള്ളാഹി, ഇസ്ഹാഖ് ഹിളര്‍, റഫീഖ് ഫൈസി, അസ്ലം മായനാട്, സഫ്വാന് പുനത്തില്‍ സംബന്ധിച്ചു. വിവിധ സെഷനുകളിലായി ഷാജു ശമീര്‍ അസ്ഹരി, ആസിഫ് ദാരിമി പുളിക്കല്‍, സനാഉള്ളാ ബാഅലവി തങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. ജസീം മാവൂര്‍, ഫയാസ് മോങ്ങം, ജസീം മാവൂര്‍, സിറാജ് ഇരിങ്ങല്ലൂര്‍, സല്മാന് മായനാട്, അന്‍ഷിഫ്, ഫാഷിം എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."